കൊച്ചി: കൊച്ചിയെ ഞെട്ടിച്ച കടവന്ത്രയിലെ നെയ്ല്‍ ആര്‍ട്ടിസ്ട്രിയെന്ന ബ്യൂട്ടി പാര്‍ലറിലുണ്ടായ വെടിവെപ്പില്‍ പാര്‍ലര്‍ ഉടമയും നടിയുമായ ലീന മരിയ പോളിന്റെ മൊഴിയെടുക്കും. നടിയുടെ സാമ്പത്തിക ഇടപാടുകള്‍ പോലീസ് പരിശോധിക്കും. താരത്തിന്റെ ഇന്റര്‍നെറ്റ് കോളുകളെ കുറിച്ച് അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.
കേസ് സംബന്ധിച്ച വിവരങ്ങള്‍ മുംബൈ പോലീസിന് കൈമാറുമെന്നും പോലീസ് വ്യക്തമാക്കി. ആക്രമണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് ലീന മരിയ പോളിന് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഇപ്പോള്‍ അന്വേഷണം മുന്നോട്ട് പോകുന്നത്. 25 കോടി ആവശ്യപ്പെട്ടാണ് ലീനക്ക് ഭീഷണി സന്ദേശം ലഭിച്ചത്. മുംബൈയില്‍ നിന്നാണ് സന്ദേശം ലഭിച്ചത്.
ശനിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് ലീനയുടെ ഉടമസ്ഥതയിലുള്ള ബ്യൂട്ടിപാര്‍ലറില്‍ വെടിവെപ്പുണ്ടായത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് വെടിവെച്ചത്.