തിരുവനന്തപുരം: കൊവിഡ് രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ 2021 ഏപ്രില്‍ 30 വരെ പിഎസ്സി നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. കൂടാതെ സര്‍വീസ് വെരിഫിക്കേഷനും മാറ്റിവച്ചുവെന്ന് പിഎസ്സി അറിയിച്ചു.
ജനുവരി 2021 ലെ വിജ്ഞാപനപ്രകാരം തീരുമാനിച്ച മുഴുവന്‍ വകുപ്പുതല പരീക്ഷകളും ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന എല്ലാ അഭിമുഖങ്ങളും പ്രമാണപരിശോധനയും മാറ്റിവച്ചിട്ടുണ്ട്. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുന്നതാണ്.
Discussion about this post