തൃശ്ശൂർ: കോവിഡ് രണ്ടാം തരംഗം ഒട്ടേറെ ജീവനുകൾ അപഹരിക്കുന്നതിനിടെ തൃശ്ശൂർ പൂരം നടത്താനുള്ള ശ്രമങ്ങളെ എതിർത്ത് നടി പാർവതി തിരുവോത്ത്. തൃശൂർ പൂരത്തിനെതിരായ മാധ്യമപ്രവർത്തക ഷാഹിന നഫീസയുടെ പോസ്റ്റ് പങ്കുവെച്ചു കൊണ്ട് ഇൻസ്റ്റയിലാണ് പാർവതി തന്റെ നിലപാട് വ്യക്തമാക്കിയത്.
‘ഇതു പറയാൻ ഏറ്റവും അനുയോജ്യമായ ഭാഷ ഉപയോഗിക്കാനാകാത്തതിൽ എനിക്ക് പ്രയാസമുണ്ട്. ഞാൻ പറയുന്നത് നിങ്ങൾക്ക് മനസിലാകുന്നുണ്ടെങ്കിൽ… തൃശൂർ പൂരം വേണ്ട. നിങ്ങൾക്കുള്ളിലെ അൽപം മനുഷ്യത്വം കണ്ടെത്തൂ’ -പാർവതിയുടെ പോസ്റ്റ് ഇങ്ങനെ.
ആണാഘോഷമായ പൂരത്തിന് എതിരെ മാധ്യമപ്രവർത്തക ഷാഹിന നഫീസ കുറിച്ച ഫേസ്ബുക്ക് പോസ്റ്റും പാർവതി തന്റെ കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. ‘ആരുടെ ഉത്സവമാണ് തൃശൂർ പൂരം ആണുങ്ങളുടെ. നാനാജാതി മതസ്ഥരായ ആണുങ്ങളുടെ മാത്രം. കോവിഡ് വാഹകരായി വീട്ടിൽ വന്ന് കയറി സ്ത്രീകൾക്കും കുട്ടികൾക്കും വൃദ്ധർക്കും രോഗമുണ്ടാക്കുകയാണ് ഈ ആണാഘോഷം കൊണ്ട് സംഭവിക്കാൻ പോകുന്നത്’-ഷാഹിന നഫീസയുടെ പോസ്റ്റിൽ പറയുന്നു.
Discussion about this post