തൃശൂര്‍: കോവിഡ് വ്യാപനം രൂക്ഷമാവുന്നതിനിടെ തൃശൂര്‍ പൂരം നടത്താനുള്ള തീരുമാനത്തിനെതിരെ എഴുത്തുകാരി ശാരദക്കുട്ടി. രണ്ടോ മൂന്നോ ദേവസ്വംകാരുടെ താത്പര്യം മാനിച്ചും പൂരക്കച്ചവടക്കാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയും തൃശൂര്‍ പൂരം നടത്തരുതെന്നാണ് ശാരദക്കുട്ടി ആവശ്യപ്പെടുന്നത്.
സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ശാരദക്കുട്ടിയുടെ പ്രതികരണം. ജനലക്ഷങ്ങളുടെ ജീവന്‍ അപകടത്തിലാക്കരുതെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയാണെന്നും ശാരദക്കുട്ടി ഫേസ്ബുക്കിലെഴുതി
ഈ തൃശൂര്‍ ഞാനിങ്ങെടുക്കുവാ ഇതെനിക്കുവേണം എന്ന് കൊവിഡ് പ്രഖ്യാപിക്കുന്നത് ദയവായി നമ്മള്‍ കേള്‍ക്കണം എന്നും കൈവിട്ട കളിയാണ് ഇതെന്നും ഭയമാകുന്നുണ്ടെന്നും അവര്‍ പോസ്റ്റിലൂടെ പങ്കുവെച്ചു.
”രണ്ടോ മൂന്നോ ദേവസ്വംകാരുടെ താത്പര്യം മാനിച്ചും പൂരക്കച്ചവടക്കാരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയും ജനലക്ഷങ്ങളുടെ ജീവന്‍ അപായത്തിലാക്കരുതെന്ന് സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുകയാണ്. ‘ഈ തൃശ്ശൂര്‍ ഞാനിങ്ങെടുക്കുകാ ഇതെനിക്കു വേണം ‘ എന്ന് കോവിഡ് പ്രഖ്യാപിക്കുന്നത് ദയവായി കേള്‍ക്കണം. കൈവിട്ട കളിയാണിത്. ഭയമാകുന്നുണ്ട്”.
സംസ്ഥാനത്ത് ഇന്ന് മാത്രം 18,217 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. തൃശ്ശൂര്‍ ജില്ലയില്‍ മാത്രം 1780 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
അതേസമയം, പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളില്‍ അന്തിമ തീരുമാനമെടുക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച യോഗം ചേരും. കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് പൂരം നടത്തിപ്പിന് തടസമാകുമെന്ന് ദേവസ്വങ്ങള്‍ അറിയിച്ചിട്ടുണ്ട്.
രണ്ടോ മൂന്നോ ദേവസ്വംകാരുടെ താത്പര്യം മാനിച്ചും പൂരക്കച്ചവടക്കാരുടെ സമ്മർദ്ദത്തിനു വഴങ്ങിയും ജനലക്ഷങ്ങളുടെ ജീവൻ…
Posted by Saradakutty Bharathikutty on Sunday, 18 April 2021