തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സംസ്ഥാനം.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. കേരളത്തിലെത്തിയതിന് 48 മണിക്കൂര്‍ മുന്‍പോ, സംസ്ഥാനത്ത് എത്തിയ ഉടനെയോ ആര്‍ടിപിസിആര്‍ പരിശോധന നടത്തണം.
കേരളത്തിലെത്തിയ ശേഷമാണ് പരിശോധനയെങ്കില്‍ 48 മണിക്കൂര്‍ ക്വാറന്റീനില്‍ കഴിയണം. പരിശോധന ഫലം നെഗറ്റീവ് ആണെങ്കില്‍ മാത്രമെ ക്വാറന്റീന് കാലാവധി അവസാനിപ്പിക്കാനാവൂ. സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
വാക്സീനെടുത്തവര്‍ക്കും പുതിയ നിര്‍ദ്ദേശങ്ങള്‍ ബാധകമാണ്. കോവിഡ് നിയന്ത്രണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ കളക്ടര്‍മാര്‍ക്ക് അഞ്ച് കോടി രൂപ വീതം അനുവദിച്ച് ഉത്തരവായി.
പരിശോധന പൂര്‍ത്തിയാക്കാത്തവര്‍ നിര്‍ബന്ധമായും 14 ദിവസത്തെ ക്വാറന്റീനില്‍ കഴിയണം. ആരോഗ്യവകുപ്പാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കോവിഡ് വാക്സിന് സ്വീകരിച്ചവര്‍ക്കും ഒരേ നടപടിക്രമങ്ങളായിരിക്കും. രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ ആരോഗ്യവകുപ്പിനെ അറിയിച്ച് കൃത്യമായി ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പ് ഉത്തരവില്‍ പറയുന്നു.
ഈ അടുത്ത ദിവസങ്ങളിലായി പ്രതിദിന കൊവിഡ് കേസുകളില്‍ വന്‍ വര്‍ദ്ധനവാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം രണ്ടര ലക്ഷത്തിനടുത്ത് ആളുകള്‍ കൊവിഡ് ബാധിതരായെന്നാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്. ഇന്നലെ മാത്രം രാജ്യത്തെ 2,61,500 പേരാണ് കൊവിഡ് ബാധിതരായത്. പ്രതിദിന കൊവിഡ് കണക്കുകളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 1501 പേര് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് മൂലം മരിച്ചു.
ജനിതകമാറ്റം വന്ന വൈറസിന്റെ നിരവധി സാംപിളുകള്‍ കണ്ടെത്തിയതാാണ് റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ 15നുമുതല് പ്രതിദിന കൊവിഡ് കേസുകള്‍ രണ്ട് ലക്ഷത്തിലധികമാകുന്നതിനാല് പൊതുജനങ്ങള്‍ക്കിടയില്‍ ആശങ്ക പരന്നിരുന്നു. ഇനിയും ഒരു ലോക്ക്ഡൗണിലേക്ക് നീങ്ങേണ്ട സാഹചര്യം നിലവിലില്ലെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വിലയിരുത്തല്‍. പ്രതിദിന കൊവിഡ് കേസുകള്‍ക്കൊപ്പം തന്നെ മരണനിരക്കും ഉയരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. ആയിരത്തിലധികം പേരാണ് കൊവിഡ് ബാധിച്ച് മരണമടയുന്നത്.
നിര്‍ദേശങ്ങള്‍:
- ഇ – ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം
- വാക്സീനെടുത്തവര്‍ ഉള്‍പ്പടെ കേരളത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പുള്ള 48 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയിരിക്കണം
- കേരളത്തിലെത്തിയ ശേഷം ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തുന്നവര്‍ അതതിടങ്ങളില്‍ റൂം ഐസൊലേഷനില്‍ ആയിരിക്കും
- ആര്‍ടിപിസിആര്‍ ഫലം പോസിറ്റീവാണെങ്കില്‍ ചികിത്സയില്‍ പ്രവേശിക്കണം
- ആര്‍ടിപിസിആര്‍ ഫലം നെഗറ്റീവാണെങ്കില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കേരളത്തില്‍ കഴിയാം.
- കേരളത്തില്‍ വെച്ച് പനി, ചുമ, തൊണ്ടവേദന, ശ്വാസതടസം, പേശീ വേദന തുടങ്ങിയ കൊവിഡ് ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ചികിത്സ തേടണം
- ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്താത്തവര്‍ കേരളത്തില്‍ എത്തിയ ശേഷം 14 ദിവസം ക്വാറന്റീനില്‍ കഴിഞ്ഞ ശേഷമേ പുറത്തിറങ്ങാന്‍ പാടുള്ളൂ.
Discussion about this post