തൃശ്ശൂര്‍: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലും തൃശൂര്‍ പൂരം നടത്തിപ്പുമായി മുന്നോട്ട് പോകാന്‍ ദേവസ്വങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്. പൂരത്തിനെത്തുന്നവര്‍ രണ്ട് ഡോസ് വാക്‌സിനെടുക്കണമെന്നും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നുമുള്ള കര്‍ശന നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ വച്ചിട്ടുണ്ട്.
അതേസമയം, തൃശൂര്‍ പൂരം നടത്തുന്നതിലെ വിയോജിപ്പ് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. തൃശൂര്‍ പൂരം പോലുള്ള വലിയ ആള്‍ക്കൂട്ട ഒത്തുചേരലുകള്‍ നടത്തരുതെന്ന് ശബരിമലയില്‍ മടിച്ചു നിന്ന പോലെ ഇപ്പോള്‍ ചെയ്യരുത് എന്നും ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാനുള്ള സമയമാണിതെന്നും മാധവന്‍ ട്വിറ്ററില്‍ കുറിച്ചു.
’17+% പോസിറ്റിവിറ്റി നിരക്ക് എന്നതിന്റെ അര്‍ത്ഥം കേരളത്തില്‍ ഏകദേശം അഞ്ചില്‍ ഒരാള്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ട് എന്നാണ്. അത് അപകടകരമായ രീതിയില്‍ ഉയര്‍ന്നതാണ്. തൃശൂര്‍ പൂരം പോലുള്ള സൂപ്പര്‍ സ്‌പ്രെഡര്‍ ഒത്തുചേരലുകള്‍ നിര്‍ത്തുക. ശബരിമലയില്‍ മടിച്ചു നിന്ന പോലെ ആകരുത്. ഇപ്പോള്‍ ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുക’ – എന്നാണ് മാധവന്‍ ട്വിറ്ററില്‍ കുറിച്ചത്.
17%+ positivity rate means nearly one in five in Kerala has the virus. That’s dangerously high. Stop superspreader gatherings like Thrissur Pooram. Government, don’t be Sabarimala-shy, act in people’s interest. Now.
— N.S. Madhavan (@NSMlive) April 17, 2021
Discussion about this post