തിരുവനന്തപുരം: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ കൊവിഡ് മുക്തനായി. ഇന്ന് ആശുപത്രി വിടും. റിവേഴ്‌സ് ക്വാറന്റയിന്റെ ഭാഗമായി ഔദ്യോഗിക വസതിയില്‍ ഒരാഴ്ച നിരീക്ഷണത്തില്‍ കഴിയും.
കഴിഞ്ഞ പത്തിനാണ് സ്പീക്കര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ന്യൂമോണിയ കൂടി ബാധിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു.
അതേസമയം ന്യൂമോണിയ പൂര്‍ണമായും മാറ്റിയിട്ടില്ലാത്തതിനാല്‍ ഔദ്യോഗിക വസതിയായ ‘നീതി’യില്‍ ആയിരിക്കും ഒരാഴ്ച വിശ്രമമെന്ന് സ്പീക്കറുടെ ഓഫിസ് അറിയിച്ചു. കഴിഞ്ഞ ഒന്നര ആഴ്ചയായി കൊവിഡ് ചിത്സയിലായിരുന്നു.