മലപ്പുറം: മേയ് രണ്ടിന് മുമ്പ് തന്നെ താൻ തവനൂരിലേക്ക് മടങ്ങിയെത്തുമെന്ന് ദുബായിയിലേക്ക് തിരിച്ച യുഡിഎഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിൽ. തനിക്ക് ദുബായിയിൽ എന്നല്ല ലോകത്ത് എവിടേയും ഒരു ബിസിനസും തനിക്ക് ഇല്ലെന്നും ഫിറോസ് കുന്നം പറമ്പിൽ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
തനിക്കെതിരെ നടക്കുന്നത് വ്യാജ പ്രചാരണമാണെന്നും തെരഞ്ഞെടുപ്പ് കാലം തൊട്ടുതുടങ്ങിയതാണ് ഈ വ്യാജപ്രചാരണങ്ങളെന്നും ഫിറോസ് പറയുന്നു. ദുബായിൽ പോയത് സുഹൃത്തുക്കളുടെ സ്ഥാപനം ഉദ്ഘാടനം ചെയ്യാനാണെന്നും ഫിറോസ് കുന്നംപറമ്പിൽ പറഞ്ഞു. തവനൂരുകാരുടെ എല്ലാ ആവശ്യങ്ങൾക്കും ഒപ്പമുണ്ടാവുമെന്നും അതിന് ഫലം വരുന്നത് വരെ കാത്തിരിക്കേണ്ടതില്ലായെന്നും ഫിറോസ് കുന്നംപറമ്പിൽ പറയുന്നു.
അതേസമയം, ബിസിനസ് ആവശ്യങ്ങൾക്കായി ദുബായിയിലേക്ക് പോകുന്നെന്നും തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മേയ് മൂന്നിന് തിരിച്ചെത്താമെന്നും യാത്രയ്ക്ക് മുമ്പ് ഫിറോസ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതും ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ട്.
*ഞാൻ തവനൂർ ഉണ്ടാകും മെയ് 2നു ശേഷം അല്ല അതിനുമുൻപ് തന്നെ* … എന്റെ സുഹൃത്തുക്കളെ കാണാനും തിരഞ്ഞെടുപ്പിന് മുൻപ് ഞാൻ…
Posted by Firoz Kunnamparambil Palakkad on Saturday, April 17, 2021
ഫിറോസ് കുന്നംപറമ്പിലിന്റെ ഫേസ്ബുക്ക് കുറിപ്പ്:
*ഞാൻ തവനൂർ ഉണ്ടാകും മെയ് 2നു ശേഷം അല്ല അതിനുമുൻപ് തന്നെ* … എന്റെ സുഹൃത്തുക്കളെ കാണാനും തിരഞ്ഞെടുപ്പിന് മുൻപ് ഞാൻ എത്തിച്ചേരാം എന്ന് ഉറപ്പുനൽകിയ സുഹൃത്തുക്കളുടെ സ്ഥാപനങ്ങളുടെ ഉത്ഘാടനങ്ങൾക്കും ആണ് ദുബായിയിൽ എത്തിയത്….എനിക്ക് ദുബായിയിൽ എന്നല്ല ലോകത്ത്എവിടെയും ഒരു ബിസിനസും ഇല്ല… തിരഞ്ഞെടുപ്പ് കാലം തൊട്ടു തുടങ്ങിയത് ആണ് ഈ വ്യാജപ്രചാരണങ്ങൾ …ഇതെല്ലാം തവനുരിലെ പ്രിയപ്പെട്ട ജനങ്ങൾ തിരിച്ചു അറിഞ്ഞതും പുച്ഛിച്ചു തള്ളിയതും ആണ് …… ഞാൻ തവനൂരുകാർക്ക് നൽകിയ ഉറപ്പാണ് നിങ്ങളുടെ സുഖത്തിലും ദുഖത്തിലും നിങ്ങളോടൊപ്പം ഒരു മകനായും സഹോദരനായും കൂടപ്പിറപ്പായും ഞാൻ ഉണ്ടാകും എന്ന്… അതുപാലിക്കാൻ എനിക്ക് മെയ് 2തിരഞ്ഞെടുപ്പ് റിസൾട്ട് വരുന്നത് വരെ കാത്തിരിക്കേണ്ട കാര്യമില്ല… ഞാൻ നൽകിയ വാക്ക് അത് പാലിക്കും എന്ന് എന്റെ പ്രിയപ്പെട്ട വോട്ടർമാർക്ക് അറിയാം…..
എനിക്ക് ആരെയും ഒളിച്ചു നടക്കേണ്ട ഗതികേട് ഉണ്ടായിട്ടില്ല അങ്ങിനെ ഉണ്ടാവുകയും ഇല്ല…. പരാജയം ബോധ്യപെടുമ്പോൾ പല തരത്തിലുള്ള
വ്യാജപ്രചാരണങ്ങളുമായി കടന്നു വരും…… അതെല്ലാം മനസ്സിലാക്കാൻ തവനുരിലെ ജനങ്ങൾക്കു നന്നായി അറിയാം…..
Discussion about this post