പാലക്കാട്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മലമ്പുഴ ഉദ്യാനത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. വിനോദ സഞ്ചാരികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ജില്ലാ കളക്ടര്‍ ഉത്തരവിറക്കി.
ഉദ്യാനത്തില്‍ പ്രവേശിക്കണമെങ്കില്‍ വിനോദ സഞ്ചാരികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമാണ് ഉദ്യാനത്തിലേയ്ക്ക് പ്രവേശനം അനുവദിക്കുക. ഉദ്യാനത്തിന് സമീപം കൊവിഡ് ടെസ്‌ററ് നടത്താന്‍ ഉള്ള സൗകര്യം ഉണ്ടായിരിക്കുമെന്നും കളക്ടര്‍ അറിയിച്ചിട്ടുണ്ട്.
ഉദ്യാനത്തിനകത്തും പുറത്തും വിനോദ സഞ്ചാരികള്‍ ശാരീരിക അകലം നിര്‍ബന്ധമായും പാലിക്കണം. എല്ലാ വിനോദ സഞ്ചാരികളും മാസ്‌ക് ശരിയായ രീതിയില്‍ ധരിക്കണം.നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും കളക്ടര്‍ അറിയിച്ചു.
മലമ്പുഴ സെക്ടറല്‍ മജിസ്ട്രേറ്റ്, പോലീസ് ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് അധികൃതര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ മലമ്പുഴ ഉദ്യാനത്തിലേയ്ക്ക് പ്രവേശിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ കര്‍ശനമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും.