തൃശ്ശൂര്‍: കായംകുളം വള്ളികുന്നത്ത് 15 വയസ്സുകാരന്‍ അഭിമന്യു കൊല്ലപ്പെട്ട സംഭവത്തില്‍ കൊലപാതകികളുടെ രാഷ്ട്രീയം മറച്ചുള്ള വാര്‍ത്തകള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് എസ് സതീഷ്.
സതീഷിന്റെ കുറിപ്പ്:
‘അഭിമന്യു രാഷ്ട്രീയക്കാരനല്ല’ അച്ഛന്‍!
കുഞ്ഞനുജന്‍ 15 വയസ് മാത്രം പ്രായം. മറ്റുകൂട്ടുകാരോടൊപ്പം SSLC പരീക്ഷയുടെ നാലാം ദിവസം ഫിസിക്‌സ് പരീക്ഷ എഴുതേണ്ട സമയത്ത് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ടം കഴിഞ്ഞ് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞുകിടക്കുന്നു.
തൊട്ടടുത്ത് മെഡിക്കല്‍ കോളേജിലെ ICU ല്‍ അവന്റെ കൂട്ടുകാരന്‍ മരണത്തോട് മല്ലടിച്ചുകിടക്കുന്നു. മറ്റൊരാള്‍ തന്റെ കൂട്ടുകാര്‍ക്ക് എന്തുപറ്റി എന്നറിയാതെ വിരളില്‍ ഏറ്റ മുറിവും തുന്നിക്കെട്ടി പരീക്ഷ എഴുതുന്നു.
ഈ കുഞ്ഞുങ്ങള്‍ ചെയ്ത കുറ്റമെന്താണാവോ ? SFI-DYFI പതാക പിടിച്ചു. ഇടതുപക്ഷ കുടുംബത്തില്‍ ജനിച്ചു. അവരുടെ സംഘടന, RSS ക്രിമനലുകള്‍ ചെറുപ്പകാരെ മയക്കുമരുന്നിന്ന് അടിമകളാക്കുന്നതിനെ ചെറുത്തു. മറ്റൊരു കാരണവും കാണുന്നില്ല.
ഇത് പോരെ RSS ന് ഈ പാവങ്ങളെ നിഷ്ഠൂരം കൊന്നു തള്ളാന്‍. വന്നത് ജേഷ്ഠന്‍ അനന്ദുവിനെ തേടിയാണ്. മുന്‍കൂട്ടി കൊല്ലുമെന്ന് പറഞ്ഞിരുന്നതിനാല്‍ RSS ശക്തി കേന്ദ്രത്തിലെ ഉത്സവത്തിന് പോകരുതെന്ന് പാര്‍ട്ടി പറഞ്ഞിരുന്നു.
അതുകൊണ്ട് അനന്ദുവും കൂട്ടുകാരും പോയില്ല. അച്ഛന്‍ വിളിച്ച് ചോദിച്ചപ്പോഴും അനന്ദു പറഞ്ഞു ഞാന്‍ ഉത്സവത്തിന് പോകില്ല അച്ഛാ…
അഭിമന്യു അച്ഛനോട് പറഞ്ഞു ഞാന്‍ വേഗം അമ്പലത്തില്‍ പോയി വരാം.. എന്റെ കൂട്ടുകാരും ഉണ്ട്. നാളെ പരീക്ഷയുള്ള കുട്ടി..അവനെ ആര് ആക്രമിക്കാന്‍ അവന്‍ രാഷ്ട്രീയക്കാരനല്ലല്ലോ …
പാവം അച്ഛന് അറിയാമായിരുന്നില്ല, മകനെ തേടി വന്ന് അച്ഛനെ കൊന്ന RSS ന്റെ ഭൂതകാലം. ഇപ്പോള്‍ കണ്ടു, ജേഷ്ഠനെ തേടിവന്ന് അനുജനെ കൊല്ലുന്ന RSS ഭീകരരെ…
ഇനി ഇതെല്ലാം അറിയാവുന്ന ഇതെല്ലാം കാണുന്ന ഇതെല്ലാം എല്ലാവരെയും അറിയിക്കേണ്ട നിഷ്പക്ഷ മാധ്യമങ്ങളെ നോക്കൂ…
വിദ്യാര്‍ത്ഥിയെ കൊന്നതിലെ ആത്മരോഷമില്ല. അമ്മയില്ലാത്ത മകനെന്ന ദയനീയതയില്ല.. കുത്തേറ്റ മുറിവില്‍ കൈ കടന്നുപോകുന്ന തരത്തിലുള്ള മടയുടെ വ്യാസമോ ആഴമോ അളക്കുന്നില്ല..
പക്ഷേ മാധ്യമങ്ങള്‍ ഒന്ന് കണ്ടുപിടിച്ചു.
അഭിമന്യുവിന് രാഷ്ട്രീയമില്ല !
മകന് രാഷ്ട്രീയമുണ്ടോ എന്ന ചോദ്യത്തിന്?
‘എന്റെ മകന്‍ ഒരു രാഷ്ട്രീയക്കാരനല്ല, പരീക്ഷ എഴുതികൊണ്ടിരിക്കുന്ന കുഞ്ഞാണ്..എന്റെ കുഞ്ഞ് ഒരു വഴക്കിനും പോകുന്നവനല്ല.. എന്നിട്ടും കൊന്നില്ലേ…’
എന്ന് അച്ഛന്‍ നല്‍കിയ മറുപടിയാണ്, കൊലപാതകത്തിന് രാഷ്ട്രീയമില്ല എന്ന മട്ടില്‍
മാധ്യമ തമ്പുരാക്കന്മാര്‍ തലക്കെട്ടാക്കിയത്…
‘അഭിമന്യു രാഷ്ട്രീയക്കാരനല്ല’ അച്ഛന്‍!
അഭിമന്യുവിന്റെ ജേഷ്ഠന്‍ അനന്ദുവിനെ RSS ഇതിന് മുന്‍പ് ആക്രമിച്ചതും, അവരുടെ വീട് ആക്രമിച്ചതും, നിന്നെ ഞങ്ങള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതും…
ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് DYFI മേഖല പ്രസിഡന്റിനെ മഴു കൊണ്ട് തോളിനുവെട്ടി പരിക്കേല്പിച്ചതും, SFI ഏരിയ വൈസ്. പ്രസിഡന്റ് രാജേഷിനെ ആക്രമിച്ചതൊന്നും മാധ്യമങ്ങള്‍ അറിയാത്തതുകൊണ്ടല്ല… പക്ഷേ, വാര്‍ത്തയില്‍ അതൊന്നും വേണ്ട..
കൊല്ലപ്പെട്ടത് SFI-DYFI കാരനല്ലേ….
അപ്പോള്‍ ഇന്ന് കൊലപാതക രാഷ്ട്രീയത്തിനെതിരായ ചര്‍ച്ച വേണ്ടേ???
അത് പിന്നെ.. അത് പിന്നെ…
പ്രിയപ്പെട്ട അനുജാ…
നിന്റെ പ്രസ്ഥാനം ഒരു വര്‍ഗീയ വാദിയുടെ മുന്നിലും തോല്‍ക്കില്ല….
നീന്നെ ഒരിക്കലും മറക്കില്ല..”
"അഭിമന്യു രാഷ്ട്രീയക്കാരനല്ല" അച്ഛൻ!!!
കുഞ്ഞനുജൻ 15 വയസ് മാത്രം പ്രായം. മറ്റുകൂട്ടുകാരോടൊപ്പം SSLC പരീക്ഷയുടെ നാലാം…
Posted by S Satheesh on Thursday, 15 April 2021