കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നടക്കുന്ന മെയ് രണ്ടിന് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. മെയ് ഒന്ന് അര്‍ദ്ധരാത്രി മുതല്‍ രണ്ടാം തീയതി അര്‍ദ്ധരാത്രി വരെ ലോക്ഡൗണ്‍ വേണമെന്നാണ് ആവശ്യം. കൊല്ലത്തെ അഭിഭാഷകനായ അഡ്വ വിമല്‍ മാത്യു തോമസാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി സംസ്ഥാന സര്‍ക്കാരിനോട് പ്രതികരണം തേടിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനെ കേസില്‍ കക്ഷി ചേര്‍ക്കാനും കോടതി ഉത്തരവിട്ടു. കേസ് ചൊവ്വാഴ്ച കോടതി പരിഗണിക്കും.
സംസ്ഥാനത്ത് ഇലക്ഷന് പിന്നാലെ കൊവിഡ് വ്യാപനം കുതിച്ചുയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സാമൂഹിക അകലവും മാസ്‌ക് ധരിക്കലും കൃത്യമായി പാലിച്ചരുന്നില്ല. ഇതാണ് രോഗ വ്യാപനത്തിന് കാരണമായത്. വോട്ടെണ്ണല്‍ സമയത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ ആഘോഷ പ്രടകനങ്ങള്‍ ഉണ്ടായാല്‍ രോഗവ്യാപനം വീണ്ടും ഉയരാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
Discussion about this post