കല്‍പ്പറ്റ: കൊവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി വയനാട്.
ഇനി മുതല്‍ ഓരോ വിനോദസഞ്ചാര കേന്ദ്രങ്ങളിലും 500 പേരെ മാത്രമെ പ്രവേശിപ്പിക്കൂ.വിനോദ സഞ്ചാരികള്‍ക്ക് കൊവിഡ് വാക്സിന് എടുത്ത സര്‍ട്ടിഫിക്കറ്റ്, കൊവിഡ് നെഗറ്റീവെന്ന് തെളിയിക്കുന്ന 5 ദിവസത്തിനുള്ളിലെടുത്ത സര്‍ട്ടിഫിക്കറ്റ് എന്നിവയിലേതെങ്കിലും നിര്‍ബന്ധമാണ്. വൈകിട്ട് 5 മണിക്ക് എല്ലാ ടൂറിസം കേന്ദ്രങ്ങളും അടക്കാനും തീരുമാനമാനമായി.
അതേസമയം ഷിഗല്ല രോഗം സ്ഥിരീകരിച്ച വയനാട് നൂല്‍പ്പുഴ പഞ്ചായത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇന്ന് പൂര്‍ത്തിയാകുമെന്നാണ് കണക്കുകൂട്ടുന്നത്. ഷിഗല്ല മറ്റു പ്രദേശങ്ങളിലേക്ക് പടര്ന്നിട്ടിലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് ആരോഗ്യവകുപ്പ് അറിയിച്ചു.
Discussion about this post