കൊച്ചി: രാജിവെച്ച മുന്‍മന്ത്രി കെടി ജലീലിനെതിരെ ചതിയും ഗൂഢാലോചനയും നടത്തിയതായി തെളിവുകള്‍ പുറത്ത്. നേരിട്ടുള്ള ഏറ്റുമുട്ടലില്‍ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന് വന്നപ്പോഴാണ് ചതിയിലൂടെ കെടി ജലീലിനെ പുറത്താക്കാന്‍ ചരട് വലികള്‍ നടത്തിയത്. അഡ്വ. ജാബിര്‍ ആണ് തെളിവുകള്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കിട്ടിരിക്കുന്നത്.
മണ്ണിട്ട് മൂടപ്പെട്ടുവെന്ന് കരുതിയ അഭയ കേസ് വെളിച്ചത്ത് കൊണ്ടുവരപ്പെട്ടിട്ടുണ്ടെങ്കില്‍ ജലീലിനെതിരായ നിഗൂഢ നീക്കങ്ങളുടെ ചുരുളുകളും ഒരു നാള്‍ അഴിയും. 2006 ല്‍ കുറ്റിപ്പുറത്ത് ലീഗിന്റെ മസ്തകം പിളര്‍ത്തി കുഞ്ഞാലിക്കുട്ടിയെ തോല്‍പിച്ചതിന്റെ പക അവര്‍ തീര്‍ത്തത് അതീവ ഗുരുതരമായ ഗൂഢാലോചന നടത്തിയാണെന്ന് ജാബിര്‍ കുറിക്കുന്നു.
കെ.ടി. ജലീലിനെതിരായ പരാതി ലോകായുക്തയില്‍ ലഭിക്കുന്നത് 26.1.2019 ലാണ്. പ്രസ്തുത പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ ലോകായുക്തയുടെ അന്വേഷണ പരിധിയില്‍ വരുമോ എന്ന കാര്യം തീരുമാനിക്കാന്‍ കോടതി എടുത്തതാകട്ടെ ഒന്നര വര്‍ഷം. അതു കഴിഞ്ഞ് കേസ് പേസ്റ്റ് ചെയ്തത് 25.3.2021 ന്. അന്നുതന്നെ ലോകായുക്ത പരാതിക്കാരന്റെ വക്കിലിന്റെ സൗകര്യം മാത്രം പരിഗണിച്ച് തൊട്ടടുത്ത ദിവസം 26.1.2019 ന് വാദം കേള്‍ക്കാന്‍ തീരുമാനിക്കുന്നു. ഈ സമയത്ത് കോടതിയിലുണ്ടായിരുന്ന സ്‌പെഷല്‍ ഏജ ഈ കേസില്‍ ഒന്നും രണ്ടും കക്ഷികള്‍ക്ക് വേണ്ടി ഹാജരാകേണ്ട ചുമതല സ്‌പെഷല്‍ അറ്റോര്‍ണിക്കാണെന്നും കോടതിയില്‍ അക്കാര്യം പറയാന്‍ അദ്ദേഹം തന്നെ ചുമതപ്പെടുത്തിയിട്ടുണ്ടെന്നും അറിയിച്ചു.
എന്നാല്‍ ലോകായുക്ത അതു കേട്ട ഭാവം പോലും നടിച്ചില്ല. നിശ്ചയിച്ച പ്രകാരം പരാതിക്കാരന്റ വക്കീല്‍ ജോര്‍ജ് പൂന്തോട്ടം വന്ന് 26.3.2021 ന് വന്ന് വാദിക്കുന്നു. മൈനോരിറ്റി ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ വക്കീല്‍ അഡ്വ: കാളീശ്വരം രാജിന് വരാനുള്ള അസൗകര്യം അറിയിച്ചപ്പോള്‍ 30.3.2021 ന് അദ്ദേഹത്തിന് സമയം കൊടുത്തു. കക്ഷിക്ക് വേണ്ടി ഉഏജ ക്ക് ഹാജരാകാന്‍ സമയം അനുവദിക്കണമെന്ന ഗവ: പ്ലീഡറുടെ അഭ്യര്‍ത്ഥന ലോകായുക്ത നിരാകരിക്കുകയും ചെയ്തു.
30.3.2021 ന് കോര്‍പ്പറേഷന്റെ വക്കീലായ കാളീശ്വരം രാജ് ഹാജരായി തന്റെ വാദങ്ങള്‍ നിരത്തി. രാഷ്ട്രീയ താല്‍പര്യത്തോടെയുള്ള ഈ കേസില്‍ ധൃതി പിടിച്ച് ഒരു തീരുമാനമെടുക്കരുതെന്നും കാളീശ്വരം രാജ് ലോകായുക്തയെ ബോധിപ്പിച്ചു. ആദ്യഘട്ടത്തില്‍ നല്ല ഇടപെടലുകള്‍ നടത്തിയിരുന്ന ഉപലോകായുക്ത കേസിന്റെ അവസാന ഘട്ടത്തിലെത്തിയപ്പോള്‍ നിശബ്ദമാകുന്ന കാഴ്ചയാണ് കണ്ടത്. അങ്ങിനെയാണ് കേസ് 9.4.2021 ന് വിധി പറയാന്‍ മാറ്റിവെച്ചതും അന്നേ ദിവസം പ്രമാദമായ വിധി പ്രസ്താവന പുറത്തുവന്നതും. മുന്‍ ഡഉഎ മന്ത്രിമാരുടേതുള്‍പ്പടെ നിരവധി കേസുകള്‍ വര്‍ഷങ്ങളായി ലോകായുക്തയില്‍ കെട്ടിക്കിടക്കവെയാണ് കേവലം രണ്ടാഴ്ചയ്ക്കുള്ളില്‍ ഒരു കേസ് അഡ്മിറ്റ് ചെയ്ത് വാദം പൂര്‍ത്തിയാക്കി സര്‍ക്കാരിനും മന്ത്രിക്കും പറയാനുള്ളത് കേള്‍ക്കാതെ ലോകായുക്ത അന്തിമ വിധി പറഞ്ഞത്. ഇത് ഇന്ത്യന്‍ നിയമ വ്യവസ്ഥയുടെ ചരിത്രത്തിലെ ആദ്യ സംഭവമാകുമെന്നും ജാബിര്‍ കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
ജലീലിനെതിരെ ഗൂഢാലോചന നടന്നു. തെളിവുകൾ പുറത്ത്.
—————————
നേരിട്ടുള്ള ഏറ്റുമുട്ടലിൽ തോൽപ്പിക്കാൻ കഴിയില്ലെന്ന് വന്നപ്പോൾ ചതിയും ഗൂഢാലോചനയും നടത്തി കെ.ടി. ജലീലിനെ മൂക്കിൽ വലിച്ച് കളയാമെന്നാണ് കുഞ്ഞാലിക്കുട്ടിയുടെയും പരിവാരങ്ങളുടെയും ലക്ഷ്യമെങ്കിൽ ആ പൂതി മനസ്സിൽ വെച്ചാൽ മതി. മണ്ണിട്ട് മൂടപ്പെട്ടുവെന്ന് കരുതിയ അഭയ കേസ് വെളിച്ചത്ത് കൊണ്ടുവരപ്പെട്ടിട്ടുണ്ടെങ്കിൽ ജലീലിനെതിരായ നിഗൂഢ നീക്കങ്ങളുടെ ചുരുളുകളും ഒരു നാൾ അഴിയും. 2006 ൽ കുറ്റിപ്പുറത്ത് ലീഗിൻ്റെ മസ്തകം പിളർത്തി കുഞ്ഞാലിക്കുട്ടിയെ തോൽപിച്ചതിൻ്റെ പക അവർ തീർത്തത് അതീവ ഗുരുതരമായ ഗൂഢാലോചന നടത്തിയാണ്.
ജലീലിനെ പുറത്താക്കാൻ പതിനെട്ടടവും പയറ്റിയിട്ടും ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്ന നിരാശയാണ് മലപ്പുറം ജില്ലാ യൂത്ത് ലീഗ് സെക്രട്ടറിയെ ഉപയോഗിച്ച് നടത്തിയ കരുനീക്കങ്ങളെന്ന് ജലീലിനെതിരായ വിധിയിലൂടെ കണ്ണോടിച്ചാൽ മനസ്സിലാക്കാം. കെ.ടി. ജലീലിനെതിരായ പരാതി ലോകായുക്തയിൽ ലഭിക്കുന്നത് 26.1.2019 ലാണ്. പ്രസ്തുത പരാതിയിൽ പറഞ്ഞ കാര്യങ്ങൾ ലോകായുക്തയുടെ അന്വേഷണ പരിധിയിൽ വരുമോ എന്ന കാര്യം തീരുമാനിക്കാൻ കോടതി എടുത്തതാകട്ടെ ഒന്നര വർഷം. അതു കഴിഞ്ഞ് കേസ് പേസ്റ്റ് ചെയ്തത് 25.3.2021 ന്. അന്നുതന്നെ ലോകായുക്ത പരാതിക്കാരൻ്റെ വക്കിലിൻ്റെ സൗകര്യം മാത്രം പരിഗണിച്ച് തൊട്ടടുത്ത ദിവസം 26.1.2019 ന് വാദം കേൾക്കാൻ തീരുമാനിക്കുന്നു. ഈ സമയത്ത് കോടതിയിലുണ്ടായിരുന്ന സ്പെഷൽ GP ഈ കേസിൽ ഒന്നും രണ്ടും കക്ഷികൾക്ക് വേണ്ടി ഹാജരാകേണ്ട ചുമതല സ്പെഷൽ അറ്റോർണിക്കാണെന്നും കോടതിയിൽ അക്കാര്യം പറയാൻ അദ്ദേഹം തന്നെ ചുമതപ്പെടുത്തിയിട്ടുണ്ടെന്നും അറിയിച്ചു. എന്നാൽ ലോകായുക്ത അതു കേട്ട ഭാവം പോലും നടിച്ചില്ല. നിശ്ചയിച്ച പ്രകാരം പരാതിക്കാരൻ്റ വക്കീൽ ജോർജ് പൂന്തോട്ടം വന്ന് 26.3.2021 ന് വന്ന് വാദിക്കുന്നു. മൈനോരിറ്റി ഫിനാൻഷ്യൽ കോർപ്പറേഷൻ്റെ വക്കീൽ അഡ്വ: കാളീശ്വരം രാജിന് വരാനുള്ള അസൗകര്യം അറിയിച്ചപ്പോൾ 30.3.2021 ന് അദ്ദേഹത്തിന് സമയം കൊടുത്തു. കക്ഷിക്ക് വേണ്ടി DGP ക്ക് ഹാജരാകാൻ സമയം അനുവദിക്കണമെന്ന ഗവ: പ്ലീഡറുടെ അഭ്യർത്ഥന ലോകായുക്ത നിരാകരിക്കുകയും ചെയ്തു.
30.3.2021 ന് കോർപ്പറേഷൻ്റെ വക്കീലായ കാളീശ്വരം രാജ് ഹാജരായി തൻ്റെ വാദങ്ങൾ നിരത്തി. രാഷ്ട്രീയ താൽപര്യത്തോടെയുള്ള ഈ കേസിൽ ധൃതി പിടിച്ച് ഒരു തീരുമാനമെടുക്കരുതെന്നും കാളീശ്വരം രാജ് ലോകായുക്തയെ ബോധിപ്പിച്ചു. ആദ്യഘട്ടത്തിൽ നല്ല ഇടപെടലുകൾ നടത്തിയിരുന്ന ഉപലോകായുക്ത കേസിൻ്റെ അവസാന ഘട്ടത്തിലെത്തിയപ്പോൾ നിശബ്ദമാകുന്ന കാഴ്ചയാണ് കണ്ടത്. അങ്ങിനെയാണ് കേസ് 9.4.2021 ന് വിധി പറയാൻ മാറ്റിവെച്ചതും അന്നേ ദിവസം പ്രമാദമായ വിധി പ്രസ്താവന പുറത്തുവന്നതും. മുൻ UDF മന്ത്രിമാരുടേതുൾപ്പടെ നിരവധി കേസുകൾ വർഷങ്ങളായി ലോകായുക്തയിൽ കെട്ടിക്കിടക്കവെയാണ് കേവലം രണ്ടാഴ്ചയ്ക്കുള്ളിൽ ഒരു കേസ് അഡ്മിറ്റ് ചെയ്ത് വാദം പൂർത്തിയാക്കി സർക്കാരിനും മന്ത്രിക്കും പറയാനുള്ളത് കേൾക്കാതെ ലോകായുക്ത അന്തിമ വിധി പറഞ്ഞത്. ഇത് ഇന്ത്യൻ നിയമ വ്യവസ്ഥയുടെ ചരിത്രത്തിലെ ആദ്യ സംഭവമാകും.
കെ.ടി. ജലീലിൻ്റെ വിഷയത്തിൽ പല അപവാദ പ്രചരണങ്ങളുടെ കാര്യത്തിലെന്ന പോലെ ഇക്കാര്യത്തിലും അന്തിമ വിജയം സത്യത്തിനു തന്നെയാകും. നീതി ദേവതയുടെ കണ്ണുകൾ കുത്തിപ്പൊട്ടിച്ചവർക്ക് നീതി പീഠങ്ങളും കാലവും മാപ്പു നൽകില്ല. സത്യമേവ ജയതേ.
Discussion about this post