തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം വെടിക്കെട്ടിന് സ്ഫോടന സുരക്ഷാവിഭാഗത്തിന്റെ അനുമതി ലഭിച്ചു. പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓര്‍ഗനൈസേഷനാണ് അനുമതി നല്‍കിയത്.
സാമ്പിള്‍ വെടിക്കെട്ടും പൂരം വെടിക്കെട്ടും മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താം. കര്‍ശന കൊവിഡ് നിയന്ത്രണങ്ങളോടെ തൃശ്ശൂര്‍ പൂരം നടത്താന്‍ നേരത്തെ തീരുമാനമായിരുന്നത്. പരിശോധനയ്ക്ക് ശേഷം മാത്രമായിരിക്കും ആളുകളെ പ്രവേശിപ്പിക്കുന്നത്.
45 വയസ് കഴിഞ്ഞവര്‍ വാക്സീന് സ്വീകരിച്ചാല്‍ മാത്രമേ പ്രവേശനം അനുവതിക്കൂ. 45 വയസിന് താഴെ ഉള്ളവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായി കാണിക്കണം. ആര്‍ടിപിസിആര്‍ പരിശോധനയില്‍ നെഗറ്റീവ് ആയവര്‍ക്ക് മാക്രമായിരിക്കും പ്രവേശനം.
Discussion about this post