കോവിഡിന്റെ രണ്ടാം തരംഗം അലയടിക്കുന്നു, അതീവ ജാഗ്രത വേണ്ട സന്ദര്‍ഭമാണ്; രണ്ടാമതും കൊവിഡ് സ്ഥിരീകരിച്ച മന്ത്രി വിഎസ് സുനില്‍കുമാര്‍ കുറിക്കുന്നു

VS Sunil Kumar | Bignewslive

തൃശൂര്‍: കൃഷിമന്ത്രി വിഎസ് സുനില്‍ കുമാറിന് വീണ്ടും കൊവിഡ് ബാധ. ഇതേതുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കിട്ടു, മകന്‍ നിരഞ്ജന്‍ കൃഷ്ണയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിക്കുന്നു.

മന്ത്രി സുനില്‍കുമാറിന് കഴിഞ്ഞ സെപ്റ്റംബര്‍ 23-ന് ആദ്യം കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് അദ്ദേഹത്തിന് രോഗം ഭേദമായി. കോവിഡ് വാക്സിന്‍ എടുക്കുന്നതിന് ഏപ്രില്‍ 15ന് ബുക്ക് ചെയ്തിരുന്നതാണ്. ജലദോഷവും മണമില്ലായ്മയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

നേരത്തെ കോവിഡ് വന്ന സാഹചര്യത്തില്‍ അതീവ ശ്രദ്ധയോടെയാണ് പൊതുപരിപാടികളില്‍ പങ്കെടുത്തിരുന്നത്. എങ്കിലും വീണ്ടും കോവിഡ് ബാധിച്ചു നിലവില്‍ ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലെങ്കിലും കോവിഡ് വിമുക്തരാകുന്നതുവരെ ആശുപത്രിയില്‍ തുടരുമെന്ന് സുനില്‍ കുമാര്‍ കുറിച്ചു.

ഈ ദിവസങ്ങളില്‍ ഞാനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്ന പരിശോധനകള്‍ നടത്തണമെന്നും സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും പ്രത്യേകം അഭ്യര്‍ത്ഥിക്കുന്നു. നമ്മുടെ രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ആണ് ഇപ്പോഴുള്ളത്. അതീവ ജാഗ്രത വേണ്ട സന്ദര്‍ഭമാണിത്. അതുകൊണ്ട് എല്ലാവരും വലിയ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തേണ്ടതുണ്ട്. സര്‍ക്കാരും ആരോഗ്യ വകുപ്പും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് കോവിഡിന്റെ രണ്ടാം തരംഗത്തെ നമുക്ക് അതിജീവിക്കാമെന്ന് അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

പ്രിയപ്പെട്ടവരെ,
രണ്ടാമതും കോവിഡ് ബാധിച്ചതിനെ തുടർന്ന് ഞാൻ തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ടിരിക്കുകയാണ്. എൻ്റെ മകൻ നിരഞ്ജൻ കൃഷ്ണയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് വൈകിട്ടാണ് എനിക്കും മകനും കോവിഡ് +ve ആയത്.
കോവിഡ് വാക്സിൻ എടുക്കുന്നതിന് ഏപ്രിൽ 15ന് ബുക്ക് ചെയ്തിരുന്നതാണ്. ജലദോഷവും മണമില്ലായ്മയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇന്ന് ടെസ്റ്റ് ചെയ്തത്.
നേരത്തെ കോവിഡ് വന്ന സാഹചര്യത്തിൽ അതീവ ശ്രദ്ധയോടെയാണ് പൊതുപരിപാടികളിൽ പങ്കെടുത്തിരുന്നത്. എങ്കിലും വീണ്ടും കോവിഡ് ബാധിച്ചു നിലവിൽ ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെങ്കിലും കോവിഡ് വിമുക്തരാകുന്നതുവരെ ആശുപത്രിയിൽ തുടരും.
ഈ ദിവസങ്ങളിൽ ഞാനുമായി സമ്പർക്കത്തിൽ വന്നവർ ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്ന പരിശോധനകൾ നടത്തണമെന്നും സ്വയം നിരീക്ഷണത്തിൽ പോകണമെന്നും പ്രത്യേകം അഭ്യർത്ഥിക്കുന്നു.
നമ്മുടെ രാജ്യത്ത് കോവിഡിൻ്റെ രണ്ടാം തരംഗം ആണ് ഇപ്പോഴുള്ളത്. അതീവ ജാഗ്രത വേണ്ട സന്ദർഭമാണിത്. അതുകൊണ്ട് എല്ലാവരും വലിയ ശ്രദ്ധയും ജാഗ്രതയും പുലർത്തേണ്ടതുണ്ട്. സർക്കാരും ആരോഗ്യ വകുപ്പും നല്കുന്ന നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് കോവിഡിൻ്റെ രണ്ടാം തരംഗത്തെ നമുക്ക് അതിജീവിക്കാം.

Exit mobile version