ഹോട്ടല്‍ മാനേജ്മെന്റില്‍ ഡിഗ്രി കഴിഞ്ഞ് കുറച്ച് നാള് കേറ്ററിംഗ് വര്‍ക്കുകള്‍ ചെയ്ത ശേഷമാണ് കൊല്ലം സ്വദേശി ആഷിഷ് ദാസ് ഫയർഫോഴ്സിലെത്തുന്നത്. അവിചാരിതമായിട്ടാണ് ഫയര്‍ഫോഴ്സില്‍ എത്തുന്നതെങ്കിലും അവിടെ വെച്ച് ട്രെയിനിംഗിന്റെ ഭാഗമായി നടത്തിയ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയത് ആഷിഷിന്റെ ജീവിതം മാറ്റിമറിച്ചു എന്ന് വേണമെങ്കില്‍ പറയാം.
അത് വരെ ജീവിതത്തില്‍ വലിയ ലക്ഷ്യങ്ങളൊന്നുമില്ലാതിരുന്ന ആഷിഷിന്റെ മനസ്സില്‍ സിവില്‍ സര്‍വീസ് കയറിക്കൂടിയത് അന്നാണ്. എത്തിച്ചേര്‍ന്നിരിക്കുന്ന സ്ഥാനത്തേക്കാള്‍ ഉയരത്തിലെത്താനുള്ള പൊട്ടെന്‍ഷ്യല്‍ തനിക്ക് ഉണ്ടോ എന്ന് സ്വയം പരിശോധിക്കുക ആയിരുന്നു ആഷിഷിന് സത്യത്തില്‍ വേണ്ടിയിരുന്നത്.എല്ലാവരും ഇംപോസ്സിബിള്‍ എന്ന് പറയുന്ന എന്തെങ്കിലും ശ്രമിച്ച് നോക്കണം എന്ന ആ ആഗ്രഹം ആഷിഷിന്റെ യുപിഎസ്സി യാത്രയുടെ തുടക്കമായി.
പഠനത്തിനായി തിരുവനന്തപുരത്ത് ഐലേൺ ഐഎഎസ് അക്കാഡമി തിരഞ്ഞെടുത്തതായിരുന്നു ആഷിഷിന്റെ മികച്ച തീരുമാനങ്ങളിലൊന്ന്. അക്കാഡമി ഡയറക്ടർ മുഹമ്മദ് ഷിനാസിന്റെയും മറ്റ് മെന്റേഴ്സിന്റെയും കീഴിലുള്ള പരിശീലനം വിജയത്തിന് ഏറെ സഹായകമായി.
ഐഐടി പോലുള്ള സ്ഥാപനങ്ങളില്‍ പഠിച്ച, അല്ലെങ്കില്‍ യുപിഎസ്സി എന്നത് കുട്ടിക്കാലം മുതലേയുള്ള സ്വപ്നമായി കണ്ട് അതിന് വേണ്ടി പരിശ്രമിക്കുന്ന ആളുകളോടാണ് മത്സരിക്കേണ്ടത് എന്ന തിരിച്ചറിവുണ്ടാക്കുകയായിരുന്നു യുപിഎസ്സി എഴുതുന്നതിന് മുന്നോടിയായി നടത്തിയ തയാറെടുപ്പ്. അവരുമായുള്ള മത്സരം എന്നതിലുപരി സ്വയമറിയുക എന്ന ഉദ്ദേശത്തോടെയുളള പഠനമായിരുന്നു ആഷിഷ് തിരഞ്ഞെടുത്തത്.
തന്റെ മൂന്നാമത്തെ അറ്റംപ്ററ് മുതലാണ് സിവില്‍ സര്‍വീസ് നേടിയെടുക്കണം എന്ന ആഗ്രഹത്തോടെ ആഷിഷ് യുപിഎസ് സി അറ്റംപ്റ്റ് ചെയ്യുന്നത്. ആറാമത്തെ അറ്റംപ്റ്റിലാണ് മൂന്ന് ഘട്ടവും ആഷിഷ് ക്ളിയര്‍ ചെയ്യുന്നത്. ഓൾ ഇന്ത്യ ലെവലിൽ 291ആം റാങ്ക് നേടി ഐഎഎസ് തന്നെ ആഷിഷ് കരസ്ഥമാക്കി.മണിപ്പൂർ കേഡർ ആണ് ആഷിഷിന് കിട്ടിയിരിക്കുന്നത്.
ആരുടെയും പഠനരീതി അതേപടി പകര്‍ത്താതെ സ്വയം നോട്ടുകള്‍ എഴുതിയുണ്ടാക്കി തന്റേതായ രീതിയില്‍ പഠിക്കുകയായിരുന്നു ആഷിഷിന്റെ രീതി. ഇന്റഗ്രേറ്റഡ് അപ്രോച്ച് യുപിഎസ്സി പരീക്ഷകളില്‍ എത്ര അനിവാര്യമാണ് എന്നത് ഓരോ അറ്റംപ്റ്റിലും ആഷിഷ് മനസ്സിലാക്കിയെടുത്തു. പ്രിലിമിനറി, മെയിന്‍സ് എന്നിവയ്ക്കായി പ്രത്യേകം പഠിക്കാതെ സിവില്‍ സര്‍വീസ് എന്ന ഒറ്റ ലക്ഷ്യത്തിന് വേണ്ടിയുള്ള തയാറെടുപ്പാണ് ആവശ്യം എന്നാണ് ആഷിഷിന് നല്‍കാനുള്ള സന്ദേശം.
“ഓരോ ദിവസവും ഇത്ര മണിക്കൂര്‍ പഠിക്കുക എന്ന ടൈംടേബിള്‍ വെയ്ക്കാനുള്ള സാഹചര്യമൊന്നുമായിരുന്നില്ല എനിക്കുണ്ടായിരുന്നത്. ജോലിയുടെ ഇടവേളകളില്‍ കഴിയാവുന്നത്ര പഠിച്ച് തീര്‍ക്കുകയായിരുന്നു ചെയ്തത്. ബുക്കുകള്‍ കാണാതെ പഠിക്കുന്നതിന് പകരം പരീക്ഷ എന്താണ് ഡിമാന്‍ഡ് ചെയ്യുന്നത് എന്നറിഞ്ഞു പഠിക്കണം.” ആഷിഷ് പറയുന്നു.
“ടെസ്റ്റ് സീരീസ് ആദ്യമായി എഴുതുമ്പോള്‍ നല്ല മാര്‍ക്ക് കിട്ടും എന്ന് പ്രതീക്ഷിച്ച എനിക്ക് കിട്ടിയത് പതിനെട്ടര മാര്‍ക്കാണ്. മാതൃകാ പരീക്ഷകളെഴുതുന്നതിന്റെ പ്രാധാന്യം അന്നാണ് ശരിക്കും മനസ്സിലായത്.
ഉത്തരങ്ങള്‍ എഴുതുന്ന രീതിയാണ് സിവില്‍ സര്‍വീസ് പരീക്ഷകളില്‍ പ്രധാനം. നമ്മുടെ അറിവ് പേപ്പറില്‍ എത്തിക്കാനുള്ള കഴിവ് വളര്‍ത്തിയെടുക്കണം.ഐലേണിന്റെ ടെസ്റ്റ് സീരീസ് ഇക്കാര്യത്തില്‍ ഏറെ സഹായിച്ചിട്ടുണ്ട്.”ആഷിഷ് കൂട്ടിച്ചേര്‍ത്തു.
ജോലിയിലിരിക്കെത്തന്നെ പരീക്ഷ എഴുതിയതിനാല്‍ കിട്ടിയില്ലെങ്കില്‍ ഇനിയെന്ത് എന്ന ചോദ്യം ആഷിഷ് നേരിട്ടിരുന്നില്ല. അത് വലിയൊരു ആശ്വാസമായിരുന്നു എന്ന് തന്നെയാണ് ആഷിഷിന്റെ അഭിപ്രായവും. ജോലി കളഞ്ഞ് പഠിക്കുക എന്നതൊരു ഓപ്ഷനേ ആയിരുന്നില്ല ആഷിഷിന്. അത്യാവശ്യം പ്രാരാബ്ധങ്ങളൊക്കെയുള്ള ഒരു സാധാരണക്കാരനായിരുന്നതിനാലാവണം യുപിഎസ്സി എന്നത് ജോലി കിട്ടിയതിന് ശേഷം ആഷിഷ് സ്വപ്നം കണ്ടതും.
“ആദ്യത്തെ തവണ ഇന്റര്‍വ്യൂവിന് പോകുമ്പോള്‍ നമുക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല എന്ന തോന്നലിലാണ് പോയത്. അത് ഇന്റര്‍വ്യൂവിനെ കാര്യമായി ബാധിച്ചു. ഒരു സിവില്‍ സര്‍വന്റിന് വേണ്ടുന്ന ക്വാളിറ്റീസ് നമുക്കുണ്ടോ അല്ലെങ്കില്‍ ആ പദവിയിലേക്ക് മോള്‍ഡ് ചെയ്തെടുക്കാനുള്ള പൊട്ടെന്‍ഷ്യല്‍ നമുക്കുണ്ടോ എന്നതാണ് ഇന്റര്‍വ്യൂ ബോർഡ് ടെസ്റ്റ് ചെയ്യുന്നത്. രണ്ടാമത്തെ തവണ അതിന് വേണ്ടി തയാറെടുത്താണ് പോയത്. അതെനിക്ക് ഗുണം ചെയ്തു.”ആഷിഷ് പറയുന്നു.
സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് ഏതൊരു സിവില്‍ സര്വന്റിനെയും പോലെ ആഷിഷിന്റെയും ആഗ്രഹം. “കയ്യെത്തും ദൂരത്താണ് നമ്മള് അല്ലെങ്കില്‍ അവരിലൊരാളാണ് നമ്മളും എന്ന് ജനങ്ങള്‍ക്ക് തോന്നുന്നിടത്താണ് നമ്മുടെ വിജയം. സര്‍ക്കാര്‍ എപ്പോഴും ജനങ്ങളിലേക്കിറങ്ങിയാണ് പ്രവര്‍ത്തിക്കേണ്ടത്.”ആഷിഷ് കൂട്ടിച്ചേർത്തു.
(ബിഗ്ന്യൂസ് ലൈവ്,ഐലേൺ സിവിൽ സർവീസ് അക്കാദമിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന ‘സിവിൽ സർവീസിലേക്കുള്ള വിജയ വഴികൾ’ മോട്ടിവേഷണൽ പ്രോഗ്രാം)
*സിവിൽ സർവീസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്
+918089166792 | +91 7510353353
www.ilearnias.com
Discussion about this post