ആലപ്പുഴ: ആലപ്പുഴയിൽ പത്താം ക്ലാസുകാരനെ കുത്തിക്കൊലപ്പെടുത്തി. പടയണിവട്ടം സ്വദേശി അഭിമന്യുവിനെയാണ് കുത്തിക്കൊലപ്പെടുത്തിയത്. ക്ഷേത്ര ഉത്സവത്തിനിടെ ഉണ്ടായ സംഘർഷത്തെ തുടർന്നാണ് കൊലപാതകം. പടയണിവട്ടം ക്ഷേത്ര ഉത്സവത്തിനിടെയാണ് സംഘർഷമുണ്ടായത്. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിക്കുന്നു.
നാല് പേരടങ്ങുന്ന സംഘമാണ് അഭിമന്യുവിനെ ആക്രമിച്ചത്. ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. കഴിഞ്ഞ ദിവസം മറ്റൊരു ഉത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണ് പടയണിവട്ടത്ത് സംഘർഷമുണ്ടായത്.
ആക്രമണത്തിൽ മറ്റു രണ്ടു പേർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Discussion about this post