തൃശൂര്‍: കൃഷിമന്ത്രി വിഎസ് സുനില്‍ കുമാറിന് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല.
മകന്‍ നിരഞ്ജന്‍ കൃഷ്ണനയ്ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ടാണ് ഇരുവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ രണ്ടുപേര്‍ക്കും ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ല.
മന്ത്രി സുനില്‍കുമാറിന് കഴിഞ്ഞ സെപ്റ്റംബര്‍ 23-ന് ആദ്യം കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിരുന്നു. കൊവിഡ് മുക്തനായി മാസങ്ങള്‍ക്ക് പിന്നാലെയാണ് മന്ത്രിയ്ക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
Discussion about this post