തിരുവനന്തപുരം: ഇടിമിന്നലില്‍ പടക്ക നിര്‍മാണശാല പൊട്ടിത്തെറിച്ച് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം. പാലോട് പടക്ക നിര്‍മാണശാലയിലാണ് അപകടം. ചൂടല്‍ സ്വദേശിനി സുശീല ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഉടമ സൈലസിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സുശീലയുടെ ഭര്‍ത്താവ് പുറത്തേക്ക് ഓടിയതിനാല്‍ രക്ഷപെട്ടു. മൂന്നരയോടെയാണ് സംഭവം. ഷെഡ് പൂര്‍ണമായും കത്തിനശിച്ചു. സൈലസിന്റ റബര്‍തോട്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പടക്ക നിര്‍മാണശാലയ്ക്ക് ലൈസന്‍സ് ഉണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു.
Discussion about this post