തിരുവനന്തപുരം: സംസ്ഥാനത്തെ പത്താംക്ലാസ് പരീക്ഷകളില്‍ മാറ്റമില്ല. പരീക്ഷകളെല്ലാം നിലവില്‍ നിശ്ചയിച്ച ഷെഡ്യൂള്‍ പ്രകാരം തന്നെ തുടരുമെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. അതേസമയം സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷകള്‍ റദ്ദാക്കി.
സിബിഎസ്ഇ പന്ത്രണ്ടാംക്ലാസ് പരീക്ഷകള്‍ മാറ്റാനും തീരുമാനിച്ചിരുന്നു. എന്നാല്‍ ഐസിഎസ്ഇ, ഐഎസ്ഇ പരീക്ഷകളുടെ നടത്തിപ്പ് സംബന്ധിച്ച് എന്ത് വേണമെന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല.
സിബിഎസ്ഇ പത്താം ക്ലാസില്‍ ഇതുവരെയുള്ള പ്രകടനമികവ് അടിസ്ഥാനമാക്കി മാര്‍ക്കു നല്‍കും. ഇതില്‍ തൃപ്തിയില്ലെങ്കില്‍ പിന്നീട് പരീക്ഷ എഴുതാം. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷവും പത്താം ക്ലാസില്‍ സിബിഎസ്ഇ ഇതേ രീതിയാണ് പരിഗണിച്ചത്.
പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷകളുടെ തീയതി പിന്നീട് തീരുമാനിക്കും. ഇതിനായി ജൂണ്‍ ഒന്നിന് വീണ്ടും യോഗം ചേര്‍ന്ന് കൊവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു.
രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സിബിഎസ്ഇ പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തടുര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി കേന്ദ്ര വിദ്യാഭ്യാസമന്ത്രി അടക്കമുള്ളവരുടെ ഉന്നതതലയോഗം വിളിച്ചു ചേര്‍ന്നിരുന്നു.
Discussion about this post