അച്ഛന്റെ സ്ഥാനത്ത് നിന്ന് വിവാഹം നടത്തി; പിടിച്ച് മാറ്റിയിട്ടും ഏട്ടന്റെ കൈവിടാതെ അനുജത്തിയും, തരംഗമായി വീഡിയോ

love video | Bignewslive

മകള്‍ ജനിക്കുന്ന നാള്‍ മുതല്‍ അച്ഛനമ്മമാരുടെ മനസില്‍ നിറയുന്നത് നിറഞ്ഞ മനസോടെ പടികടക്കുന്ന മകളുടെ ചിത്രമാണ്. അന്തസ്സോടെ വിവാഹം കഴിച്ചയ്ക്കാനുള്ള അച്ഛന്മാരുടെ കഷ്ടപ്പാടും ചെറുതല്ല. ഇപ്പോള്‍ അച്ഛന്റെ സ്ഥാനത്ത് നിന്ന് അനുജത്തിയെ വിവാഹം കഴിപ്പിച്ച് അയക്കുന്ന ആങ്ങളയുടെ വീഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.

വിവാഹദിവസം സഹോദരനെ കെട്ടിപ്പിടിച്ചു പൊട്ടിക്കരയുന്ന വധുവിന്റെ വിഡിയോയാണ് സോഷ്യല്‍ മീഡിയയുടെ മനം കവരുന്നത്. ഏട്ടന്റെയും അനുജത്തിയുടെയും സ്‌നേഹം കണ്ടുനിന്നവരെ പോലും കണ്ണീരണിയിക്കുന്ന രംഗമായിരുന്നു. ജാഗ്രത ടിവിയുടെ ഫേസ്ബുക് പേജിലൂടെ പങ്കുവച്ച വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ തരംഗം സൃഷ്ടിച്ചു കഴിഞ്ഞു.

Exit mobile version