രാജ്യം കണ്ട സാമൂഹ്യ പരിഷ്‌കര്‍ത്താവ്; അംബേദ്കര്‍ ജയന്തി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കൊച്ചി: അംബേദ്കര്‍ ജയന്തി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനാ ശില്‍പിയും, രാജ്യം കണ്ട മഹാന്‍മാരായ സാമൂഹ്യ പരിഷ്‌കര്‍ത്താക്കളില്‍ ഒരാളുമായ ബി.ആര്‍ അംബേദ്ക്കറിന്റെ ജന്മദിനമാണിന്ന്. ജാതി വിവേചനത്തിനെതിരെ അശ്രാന്തം പോരാടിയ അംബേദ്കറിന്റെ ജീവിതവും ആശയങ്ങളും സാമൂഹ്യ അസമത്വങ്ങള്‍ക്കെതിരെയുള്ള സമരങ്ങള്‍ക്ക് ഇന്നും പ്രചോദനമാണ്.

ജാതി ചൂഷണങ്ങളില്ലാത്ത, വര്‍ഗഭേദങ്ങളില്ലാത്ത, ജനാധിപത്യം പൂര്‍ണമായും അര്‍ത്ഥവത്താകുന്ന ലോക നിര്‍മ്മിതിയ്ക്ക് വേണ്ടി മനുഷ്യര്‍ പോരാടുന്ന കാലത്തോളം അംബേദ്കര്‍ ഓര്‍മ്മിക്കപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി അംബേദ്കര്‍ ജയന്തി ആശംസകള്‍ നേര്‍ന്നത്.

ഫേസ്ബുക്ക് പോസ്റ്റ്:

ഭരണഘടനാ ശില്‍പിയും, രാജ്യം കണ്ട മഹാന്‍മാരായ സാമൂഹ്യ പരിഷ്‌കര്‍ത്താക്കളില്‍ ഒരാളുമായ ബി.ആര്‍ അംബേദ്ക്കറിന്റെ ജന്മദിനമാണിന്ന്. ജാതി വിവേചനത്തിനെതിരെ അശ്രാന്തം പോരാടിയ അംബേദ്കറിന്റെ ജീവിതവും ആശയങ്ങളും സാമൂഹ്യ അസമത്വങ്ങള്‍ക്കെതിരെയുള്ള സമരങ്ങള്‍ക്ക് ഇന്നും പ്രചോദനമാണ്.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആണിക്കല്ലായ ഭരണഘടനയുടെ മൂല്യങ്ങള്‍ ഒന്നൊന്നായി തകര്‍ക്കാന്‍ വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ ശ്രമിക്കുന്ന കാലമാണിത്. അതിനെതിരെ അണിനിരക്കുന്ന ജനാധിപത്യ വിശ്വാസികള്‍ക്ക് അദ്ദേഹത്തിന്റെ ആശയങ്ങള്‍ കരുത്തു പകരുന്നു. ജാതി ചൂഷണങ്ങളില്ലാത്ത, വര്‍ഗഭേദങ്ങളില്ലാത്ത, ജനാധിപത്യം പൂര്‍ണമായും അര്‍ത്ഥവത്താകുന്ന ലോക നിര്‍മ്മിതിയ്ക്ക് വേണ്ടി മനുഷ്യര്‍ പോരാടുന്ന കാലത്തോളം അംബേദ്കര്‍ ഓര്‍മ്മിക്കപ്പെടും. അദ്ദേഹം പങ്കുവച്ച അറിവുകള്‍ വെളിച്ചം പകരും. എല്ലാവര്‍ക്കും അംബേദ്കര്‍ ജയന്തി ആശംസകള്‍ നേരുന്നു.

Exit mobile version