ഇടുക്കി; ദേവിക്കുളം സബ് കളക്ടറുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി പണം തട്ടാന്‍ ശ്രമം. എസ് പ്രേംകൃഷ്ണയുടെ പേരിലാണ് വ്യാജ അക്കൗണ്ട് തുടങ്ങിയിരിക്കുന്നത്. സംഭവത്തില്‍ ഫേസ്ബുക്ക് അധികൃതര്‍ക്കും പോലീസിനും സൈബര്‍ സെല്ലിനു പരാതി നല്കി.
പ്രേംകൃഷ് എന്ന പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് പണം ആവശ്യപ്പെട്ട് സന്ദേശം എത്തിയത്. സബ് കളക്ടറുടെ സുഹൃത്തുക്കള്‍ക്ക് അടക്കം സന്ദേശമെത്തിയതോടെയാണ് പണം തട്ടാനുള്ള ശ്രമം ശ്രദ്ധയില്‍പ്പെട്ടത്.
ഗൂഗിള്‍ പേ വഴി പണം അയക്കാന്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് ഒരു മൊബൈല്‍ നമ്പറും ഇതോടൊപ്പം നല്‍കിയിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട ചില സുഹൃത്തുക്കള്‍ സബ് കളക്ടറെ നേരിട്ട് ബന്ധപ്പെട്ടതോടെ തട്ടിപ്പ് തിരിച്ചറിയുകയായിരുന്നു. കളക്ടര്‍ തന്നെയാണ് ഈ തട്ടിപ്പ് സംബന്ധിച്ച് ഒറിജിനല്‍ അക്കൗണ്ട് വഴി മുന്നറിയിപ്പ് നല്‍കിയത്.
Discussion about this post