കൊച്ചി: നൊമ്പരമുണര്‍ത്തി ന്യൂമാന്‍ കോളജിലെ അവസാന വര്‍ഷ ബിഎ സാമ്പത്തിക ശാസ്ത്ര വിദ്യാര്‍ഥികളുടെ ഫേര്‍വെല്‍ ഡേ. അവസാനത്തെ ഗ്രൂപ്പ് ഫോട്ടോയെടുത്ത് തങ്ങളുടെ കൂട്ടുകാരി യാത്രപറഞ്ഞതിന്റെ ഞെട്ടലിലാണ് കൂട്ടുകാര്‍ ഓരോരുത്തരും.
ഫേര്‍വെല്‍ ഡേ ആഘോഷത്തിന് ശേഷം അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്നുള്ള ഗ്രൂപ്പ് ഫോട്ടോയ്ക്ക് ശേഷം കൂട്ടുകാര്‍ ചേര്‍ന്നുള്ള ഫോട്ടോ എടുക്കുന്ന തിരക്കിലായിരുന്നു എല്ലാവരും.
ഭക്ഷണം കഴിക്കാനായി എത്തിയപ്പോള്‍ സഹപാഠിയായ ട്രീസ ജോസഫ് തലചുറ്റി വീണു. വെള്ളം മുഖത്ത് തളിച്ചിട്ടും ട്രീസ ഉണര്‍ന്നില്ല. അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് സെന്റ് മേരീസ് ആശുപത്രിയില്‍ എത്തിച്ചു.
ട്രീസ ഹൃദ് രോഗിയാന്നെന്ന് കൂട്ടുകാര്‍ അപ്പോഴാണറിയുന്നത് പ്രിയ കൂട്ടുകാരിക്കായി സഹപാഠികള്‍ ആശുപത്രിയില്‍ കാവല്‍ ഇരുന്നു. പക്ഷേ ഞായര്‍ ഉച്ചയോടെ ട്രീസ യാത്രയായി. മുളപ്പുറം വെട്ടിക്കാട്ട് പരേതനായ ജോസഫിന്റെയും റിട്ട. അധ്യാപികയായ മേഴ്‌സി ജോസഫിന്റെയും ഏക മകളാണ് ട്രീസ(20).ട്രീസയുടെ സംസ്‌കാരം തിങ്കളാഴ്ച മുളപ്പുറം സെന്റ് ജൂഡ് പള്ളിയില്‍ നടത്തി.
കോളേജില്‍ നിന്നുള്ള വിട വാങ്ങലിനു എത്തിയ പ്രിയ കൂട്ടുകാരി ജീവിതത്തില്‍ നിന്നു തന്നെ വിട വാങ്ങിയതിന്റെ ഞെട്ടലിലാണ് സഹപാഠികളും അധ്യാപകരും.