കൊച്ചി: മന്ത്രിസ്ഥാനം ഒഴിഞ്ഞ കെടി ജലീൽ എംഎൽഎ രാഷ്ട്രീയ ധാർമ്മികതയാണ് ഉയർത്തിക്കാണിച്ചതെന്ന് സന്തോഷ് പണ്ഡിറ്റ്. പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണമെന്ന തലക്കെട്ടിൽ ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റിലാണ് സന്തോഷ് പണ്ഡിറ്റ് കെടി ജലീലിനെ പിന്തുണച്ചിരിക്കുന്നത്. ലോകായുക്ത ഉത്തരവ് ശരിയോ തെറ്റോ ആകട്ടെ, രാജി സമർപ്പിച്ചത് നല്ല നടപടിയായി. ഇനി തലയുയർത്തി തന്നെ ജലീലിന് ഹൈക്കോടതിയിൽ കേസ് നടപടികൾ തുടരാമെന്നും പണ്ഡിറ്റ് കുറിക്കുന്നു.
വിജയം വരിച്ചാൽ, ഭരണ തുടർച്ച കിട്ടിയാൽ, കേരള നിയമസഭാ സ്പീക്കർ ആയി ഇദ്ദേഹം വരും, നോക്കിക്കോയെന്നും സന്തോഷ് പണ്ഡിറ്റ് വെല്ലുവിളിക്കുന്നു.
സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് കുറിപ്പ്:
പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം
രാഷ്ട്രീയ ധാർമികത കാണിച്ചു K T Jaleel ji രാജി വെച്ച്. ബന്ധു നിയമന വിവാദവും ആയി ബന്ധപെട്ടു ലോകായുക്ത നടത്തിയ പരാമർശം വന്ന ഉടനെ രാഷ്ട്രീയ ധാർമികത കാണിച്ചു മന്ത്രി കെ.ടി. ജലീൽ ജി രാജിവച്ചു ഒഴിയുക ആയിരുന്നു.
എല്ലാവരും ഒരു കാര്യം മനസിലാകണം . കേരളം ഉണ്ടായ അന്ന് മുതൽ നാളിതു വരെ കേരളത്തിൽ നിരവധി MLA, Ministers, നേതാക്കൾക്ക് എതിരെ തുടർച്ചയായ അഴിമതി ആരോപണങ്ങൾ ഉണ്ടായെങ്കിലും (ഒരു മന്ത്രി ഒഴിച്ച് ) ആരും ഇന്നേവരെ ശിക്ഷിക്കപ്പെട്ടിട്ടില്ല . ആരോപണം ആർക്കും ഉന്നയിക്കാം , അത് ശരിയാണെന്നു തെളിയിക്കുക ആണ് പ്രധാനം .
വരാനിരിക്കുന്ന ജനവിധിയിലും (MLA), മേൽക്കോടതി വിധിയിലും വിജയം വരിച്ചാൽ, ഭരണ തുടർച്ച കിട്ടിയാൽ , കേരള നിയമസഭാ സ്പീക്കർ ആയി ഇദ്ദേഹം വരും ..നോക്കിക്കോ ..
ലോകായുക്ത ഉത്തരവ് ശരിയോ തെറ്റോ ആകട്ടെ.. രാജി സമർപ്പിച്ചത് നല്ല നടപടിയായി. ഇനി തലയുയർത്തി തന്നെ ഹൈക്കോടതിയിൽ കേസ് നടപടികൾ തുടരാം.
Discussion about this post