തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ലക്ഷം ഡോസ് കൊവാക്സിന് കൂടി എത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. തിരുവനന്തപുരത്ത് 68,000 ഡോസ് വാക്സിനുകളും എറണാകുളത്ത് 78,000 ഡോസ് വാക്സിനുകളും കോഴിക്കോട് 54,000 ഡോസ് വാക്സിനുകളുമാണ് എത്തിച്ചത്.
സംസ്ഥാനത്ത് കൊവിഡ് വാക്സിന് ക്ഷാമമുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ഇന്നലെ അറിയിച്ചിരുന്നു. രണ്ട് ദിവസത്തേക്കുള്ള വാക്സിനാണ് സ്റ്റോക്കുള്ളതെന്നും മന്ത്രി പറഞ്ഞു. വാക്സിന് വന്നില്ലെങ്കില്‍ വാക്സിന് ക്യാമ്പയിന് പ്രയാസത്തിലാകുമെന്നും ആരോഗ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു.
താല്‍ക്കാലിക ക്രമീകരണത്തിന്റെ ഭാഗമായി സ്റ്റോക്കുള്ള ജില്ലകളില്‍ നിന്നും മറ്റിടങ്ങളിലേക്ക് വാക്സിന് എത്തിക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു മന്ത്രി ഇന്നലെ ഇക്കാര്യം പറഞ്ഞത്. ഇന്ന് രണ്ട് ലക്ഷം ഡോസ് കൊവാക്സിന് എത്തിയതോടെ കൊവിഡ് വാക്സിന്റെ ക്ഷാമം താല്‍ക്കാലികമായി മാറി.
Discussion about this post