തിരുവനന്തപുരം: കോവിഡ് ബാധിതനായി ചികിത്സിൽ ആയിരുന്ന സ്പീക്കർ പി ശ്രീരാമകൃഷ്ണനെ രോഗം കടുത്തതിനെ തുടർന്ന് ഐസിയുവിലേക്ക് മാറ്റി.
കോവിഡിന് പിന്നാലെ സ്പീക്കർക്ക് ന്യുമോണിയയും സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഐസിയുവിലേക്ക് മാറ്റിയത്.
നിലവിൽ സ്പീക്കർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചികിത്സയിൽ തുടരുന്നത്. അദ്ദേഹത്തിന്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് രൂപീകരിച്ചു.
കോവിഡ് ബാധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയും തെരഞ്ഞെടുപ്പിന് പിന്നാലെ കോവിഡ് ബാധിതനായി ഐസൊലേഷനിൽ പ്രവേശിച്ചിരുന്നു.
Discussion about this post