കൊച്ചി: ഉയര്‍ന്ന ശബ്ദ ശേഷിയുള്ള പടക്കങ്ങള്‍ നിരോധിച്ചു. 125 ഡെസിബെലില്‍ കൂടുതല്‍ ശബ്ദശേഷിയുള്ള പടക്കങ്ങള്‍, മാലപ്പടക്കം തുടങ്ങിയവയാണ് നിരോധിച്ചത്. രാത്രി 10നും രാവിലെ 6നും ഇടയില്‍ പടക്കങ്ങള്‍ ഉപയോഗിക്കരുതെന്നും നിര്‍ദേശമുണ്ട്.
പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസിവ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ (പെസോ) ഡപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഓഫ്എക്‌സ്‌പ്ലോസിവ്‌സ് ഡോ ആര്‍ വേണുഗോപാല്‍ ആണ് ഇക്കാര്യം അറിയിച്ചത്. വിഷുവിന് പടക്കത്തിന്റെ ഉപയോഗം കൂടാനുള്ള സാധ്യതയുള്ളതിനാലാണ് നിര്‍ദേശം.
പടക്കം ഉപയോഗിക്കുമ്പോള്‍ കുട്ടികള്‍ക്കൊപ്പം മുതിര്‍ന്നവരും നില്‍ക്കുക, കത്താത്ത പടക്കങ്ങള്‍ വെള്ളത്തില്‍ മുക്കി നശിപ്പിക്കുക തുടങ്ങിയവയാണ് മറ്റു നിര്‍ദേശങ്ങള്‍. ലൈസന്‍സുള്ള വില്‍പനക്കാരില്‍ നിന്നു മാത്രം കരിമരുന്ന് വാങ്ങണമെന്നും നിര്‍ദേശമുണ്ട്.
Discussion about this post