നിലമ്പൂര്‍: വിജിലന്‍സ് റെയ്ഡില്‍ മുസ്ലിം ലീഗ് എംഎല്‍എ കെഎം ഷാജിയുടെ വീട്ടില്‍ നിന്ന് 50 ലക്ഷം രൂപ പിടികൂടിയതിനെ ട്രോളി നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍.
‘ഇഞ്ചി കൃഷിയൊക്കെ ഒരു അത്ഭുതമായി തോന്നണത് ഇപ്പോഴാണ്’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു അന്‍വറിന്റെ ട്രോള്‍. തനിക്ക് കൃഷിയില്‍ നിന്നും വരുമാനമുണ്ടെന്ന് മുന്‍പ് ഷാജി വ്യക്തമാക്കിയിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് അന്‍വറിന്റെ ട്രോള്‍. കെഎം ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്.
തിങ്കളാഴ്ച രാവിലെ മുതല്‍ കെഎം ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകളില്‍ വിജിലന്‍സ് റെയ്ഡ് നടന്നിരുന്നു. നേരത്തെ ഷാജിക്കെതിരെ വിജിലന്‍സ് കേസ് എടുത്തിരുന്നു.
ഷാജിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ എംആര്‍ ഹരീഷ് കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുത്തിരിക്കുന്നത്.
Discussion about this post