കോട്ടയം: ശബരിമലയില്‍ അയ്യപ്പദര്‍ശനത്തിനെത്തിയ ട്രാന്സ്ജെന്ഡേഴ്സിനെ പോലീസ് എരുമേലിയില്‍ തടഞ്ഞ് തിരിച്ചയച്ചു. ഇതേ തുടര്‍ന്ന് ദര്‍ശനം നടത്താതെ പോലീസ് അകമ്പടിയോടെ ഇവര്‍ കോട്ടയത്തേയ്ക്ക് തിരിച്ചു പോയി. ശബരമില ദര്‍ശിക്കാം പക്ഷേ സ്ത്രീ വേഷം മാറ്റണമെന്നാ.യിരുന്നു പോലീസിന്റെ ആവ്യം. പക്ഷേ അവ ചെവികൊള്ളാന്‍ ഈ നാലംഗ സംഘം തയ്യാറായില്ല. ഇതോടെയാണ് ഇവരെ മടക്കി അയച്ചത്.
ഇന്ന് വെളുപ്പിനെ നാലുമണിയോടെയായിരുന്നു രഞ്ജു, അനന്യ, അവന്തിക, തൃപ്തി ഷെട്ടി അന്നിവരടങ്ങുന്ന സംഘം ശബരിമലയിലെത്തിയത്. ഏഴ് പേരടങ്ങുന്ന സംഘം ശബരിമല ദര്‍ശനത്തിന് സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പോലീസിന് കത്ത് നല്‍കിയിരുന്നു. നാലുപേരെയും തടഞ്ഞതിന് ശേഷം ശബരിമലയിലേക്ക് കടത്തിവിടാനാകില്ലെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ ശബരിമലയ്ക്ക് പോകണമെന്ന് അറിയിച്ചെങ്കിലും ഇവരുടെ ആവശ്യം പോലീസ് നിരാകരിക്കുകയായിരുന്നു. തുടര്‍ന്ന് എറണാകുളത്തേക്ക് തിരികെ പോകാമെന്ന് അറിയിച്ചെങ്കിലും കോട്ടയത്തേക്ക് പോകാനാണ് പോലീസ് നിര്‍ദ്ദേശിച്ചത്. കോട്ടയത്ത് നിന്ന് തിരികെ വീണ്ടും ശബരിമല ദര്‍ശനത്തിന് പോകുമെന്നാണ് ഇവര്‍ പറയുന്നത്.
ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന് കണ്ടാണ് പോലീസ് ഇത്തരമൊരു നടചപടി സ്വീകരിച്ചതെന്നാണ് വിവരം. ഏതെങ്കിലും ഭക്തരുടെ സംഘം ഇവരെ തടഞ്ഞാല്‍ അത് സന്നിധാനത്തും നിലയ്ക്കലിലും ക്രമസമാധാന പ്രശ്നത്തിന് കാരണമാകുമെന്നാണ് പോലീസ് പറയുന്നത്. വളരെ സമാധാനത്തോടെ പൊയ്ക്കൊണ്ടിരിക്കുന്ന ശബരിമല തീര്‍ത്ഥാടനത്തെ ഇത് പ്രതികൂലമായി ബാധിക്കുമെന്നുമാണ് പോലീസ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് പോലീസിന്റെ നടപടി. കാര്യങ്ങള്‍ വിശദീകരിച്ച് എറണാകുളത്തേക്ക് മടങ്ങിപ്പോകണമെന്ന് പോലീസ് ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post