തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ നായരുടെ പോസ്റ്ററുകള്‍ക്ക് പിന്നാലെ വോട്ട് അഭ്യര്‍ത്ഥനാ നോട്ടീസുകളും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പേരൂര്‍ക്കടയിലെ വാഴത്തോട്ടത്തിലാണ് നോട്ടീസുകള്‍ കണ്ടെത്തിയത്.
നേരത്തെ വീണയുടെ പോസ്റ്ററുകള്‍ ഉപയോഗിക്കാതെ ആക്രിക്കടയില്‍ തൂക്കിവിറ്റ സംഭവം വിവാദമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനം നടന്നിട്ടുണ്ടോയെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് ഇന്നലെ സംശയം പ്രകടിപ്പിച്ചിരുന്നു. പ്രചാരണത്തിലെ വീഴ്ചകള്‍ അന്വേഷിക്കാന്‍ കെപിസിസി സമിതിയെ നിയോഗിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെക്കുറിച്ച് പരിശോധിക്കാന്‍ കെപിസിസി ജനറല്‍ സെക്രട്ടറി ജോണ്സണ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയെയാണ് നിയമിച്ചത്. മുല്ലപ്പള്ളിയെ കണ്ട് പരാതിപ്പെട്ട വീണ കമ്മീഷന് മുന്നില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കുമെന്നും അറിയിച്ചിരുന്നു.
Discussion about this post