കൊച്ചി: ലുലു ഗ്രൂപ്പ് ഉടമ എംഎ യൂസഫലിയും കുടുംബവും ഹെലികോപ്റ്റര്‍ അപകത്തില്‍പ്പെട്ടന്ന വാര്‍ത്ത ഞെട്ടലോടെയാണ് മലയാളി കേട്ടത്. അദ്ദേഹത്തിന്റെ രക്ഷയ്ക്കായി അത്രത്തോളം പ്രാര്‍ഥനകളുണ്ടായിരുന്നതാവാം, തലനാരിഴയ്ക്ക് ദുരന്തം വഴിമാറിപ്പോയത്.
കേരളത്തിലെ ഏറ്റവും സമ്പന്നനായ യൂസഫലി, അത്രത്തോളം മനുഷ്യസ്‌നേഹിയുമാണെന്ന് എല്ലാവര്‍ക്കും അറിയാം. അദ്ദേഹത്തിന്റെ ഉള്ളിലെ ആ മനുഷ്യസ്‌നേഹത്തിന്റെ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് ഡോ. പ്രേംകുമാര്‍.
തന്റെ സുഹൃത്തിന്റെ സ്റ്റുഡന്റിന് വന്ന ഗുരുതരമായ അസുഖത്തിന്റെ ചികിത്സയ്ക്ക് യൂസഫലി സഹായിച്ച കഥയാണ് ഡോ. പ്രേംകുമാര്‍ പങ്കുവയ്ക്കുന്നത്. തങ്ങള്‍പോലും അറിയാതെ ഹോസ്പിറ്റല്‍ ബില്‍ മുഴുവനായും അദ്ദേഹം അടയ്ക്കുകയായിരുന്നു.
ഡോ. പ്രേംകുമാറിന്റെ പോസ്റ്റ്:
ഒരു പത്തുകൊല്ലമായിക്കാണും,
ഇന്നത്തേക്കാള്‍ ചതുപ്പുനിലങ്ങളുണ്ടന്ന് കേരളത്തില്‍.
കുന്നംകുളം പോളിയില്‍ അധ്യാപികയാണ് എന്റെ സുഹൃത്ത് മാഗി.
അവളുടെ ഒരു സ്റ്റുഡന്റിന് അത്ര സാധാരണമല്ലാത്തൊരസുഖം വരുന്നു.
ശരീരത്തിന്റെ ഇമ്മ്യൂണ്‍ സിസ്റ്റം നാഡീവ്യവസ്ഥയെ ആക്രമിക്കുന്ന ഈ രോഗത്തിന് Guillain Barre Syndrome എന്നാണ് പേര്.
ചികിത്സ ഇത്തിരി സങ്കീര്‍ണവുമാണ്.
പാവപ്പെട്ട കുടുംബത്തിലെ കുട്ടിയാണ്;
അഡ്മിറ്റ് ചെയ്തിരിക്കുന്നത് കോഴിക്കോട് മിംസ് ആശുപത്രിയിലാണ്. ചികിത്സയ്ക്ക് നല്ല ചിലവ് വരുന്നുണ്ട്.
പണം സ്വരൂപിക്കാനായ് ഒരഭ്യര്‍ത്ഥന എഴുതിയുണ്ടാക്കണം.
അതിനു വേണ്ടിയാണ് ചേറ്റുവയ്ക്കടുത്തുകാരിയായ മാഗി എന്നെ വിളിക്കുന്നത്.
അന്ന് രാത്രി തന്നെ അതെഴുതിക്കൊടുത്തു.
‘നിങ്ങള് നാട്ടുകാരല്ലേ? ലുലു ഗ്രൂപ്പുമായ് ഒന്ന് ബന്ധപ്പെട്ടാല്‍ കാര്യങ്ങള്‍ എളുപ്പം നടക്കില്ലേ?’
എന്നൊരു ചോദ്യം ചോദിച്ചു.
പിറ്റന്നാള്‍ തന്നെ അവര്‍ ഏതോ വഴിക്ക് എം.എ. യൂസഫലിയുടെ അടുത്തെത്തി.
രോഗിയുടെ പേരും വിവരങ്ങളും കൊടുത്തു.
ഒരാഴ്ച കഴിഞ്ഞ് ഞാന്‍ പിന്നെയും മാഗിയെ വിളിച്ചു.
‘യൂസഫലി സാറിനെ കണ്ടെന്നേയുള്ളു…പുള്ളി ഒന്നും പറഞ്ഞില്ലിതുവരെ…’
നടക്കാത്തൊരു വഴി കാട്ടിക്കൊടുത്ത് ഇവരുടെ സമയം കളഞ്ഞതില്‍ എനിക്കും വിഷമമായി.
ഇതിനിടെ ഹോസ്പിറ്റല്‍ ബില്‍ വളരെ ഏറെയായിട്ടുണ്ട്.
കുട്ടികളും അധ്യാപകരും പണപ്പിരിവ് തുടര്‍ന്നു.
പിരിഞ്ഞു കിട്ടിയ ഒന്നര ലക്ഷം രൂപയും കൊണ്ട് അവര്‍ ആശുപത്രിയില്‍ ചെന്നു.
‘ബാക്കി ഉടനെ അടയ്ക്കാം…ഞങ്ങള്‍ കോളേജില്‍ നിന്നാ’ണെന്നൊക്കെ ആമുഖം പറഞ്ഞു തുടങ്ങി.
ഇതൊക്കെ എന്നോട് പറയുന്നതെന്തിനാണെന്ന മട്ടില്‍
ഐ.പി.ബില്ലിങ്ങിലെ ക്ലാര്‍ക്ക് രോഗിയുടെ നമ്പര്‍ ചോദിച്ചു.
‘അയ്യോ…ഇതിലെ പേയ്‌മെന്റ് മുഴുവന്‍ ക്ലിയര്‍ ചെയ്തിട്ടുണ്ട്…
ഇനി ബില്‍ ചെയ്യേണ്ടെന്നും പറഞ്ഞിട്ടുണ്ട്’.
ഇന്ന് രാവിലെ മാഗിയെ പിന്നെയും വിളിച്ചു.
‘യൂസഫലി സര്‍ ആ ബില്‍ അടച്ചു എന്നതല്ല പ്രേം; അദ്ദേഹമത് ചെയ്ത രീതിയുണ്ടല്ലോ…അതാണ്…ഞങ്ങളെ വല്ലാണ്ടെ…’
‘അങ്ങനെ ചെയ്യുന്നുവെന്ന് ഞങ്ങളോടോ…ചെയ്തു എന്ന് ആരോടെങ്കിലുമോ അവരാരും പറഞ്ഞിരുന്നില്ല.’
‘എന്തൊരു സ്‌നേഹമാണത്…ഉത്തരവാദിത്തമാണത്…ഒന്നാലോചിച്ചു നോക്കിയേ…’
‘അങ്ങേരും നമ്മളും തമ്മിലുള്ള വ്യത്യാസം പൈസയുടേത് മാത്രല്ല…’
ഇത് പറയവേ അവളുടെ ശബ്ദമിടറുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു.
അങ്ങനെയെങ്കില്‍,
അസുഖക്കിടക്കയില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ചു നടന്ന
ആ കുട്ടിയുടെ ശബ്ദമെങ്ങിനെയാവാമെന്ന് എനിക്ക് ഊഹിക്കാവതല്ല.
അങ്ങിനെയങ്ങിനെ എത്രായിരം മനുഷ്യരുണ്ടാവാമെന്ന് എനിക്ക് ഊഹിക്കാവതല്ല.
എന്തൊരു സ്‌നേഹമാണത്! എന്തൊരുത്തരവാദിത്തമാണത്!
അസുഖങ്ങളില്‍ നിന്ന് മോചനമാവട്ടെ എല്ലാ മനുഷ്യര്‍ക്കും.
ഒരാളും അപകടത്തില്‍പെടാതിരിക്കട്ടെ.
ഓരോ നിമിഷവും,
ആരുടെയോ പ്രാര്‍ത്ഥനകൊണ്ട് ഒഴിഞ്ഞുപോയ അപകടങ്ങളില്‍ നിന്ന് രക്ഷപ്പെട്ടതുകൊണ്ടാണ് നമ്മളിങ്ങനെയുള്ളതെന്ന് തിരിച്ചറിയാനാവട്ടെ.
ആരെങ്കിലുമപകടത്തില്‍പ്പെട്ടാല്‍,
അപകടങ്ങളൊഴിവായാല്‍
അതിനെപ്പറ്റി നല്ലതുമാത്രം തോന്നാന്‍ മനസ്സുണ്ടാവട്ടെ.
മനസ്സിലെ ചതിച്ചതുപ്പുകള്‍ ശുദ്ധമാവട്ടെ.
ഒരു പുരാണകഥ കൂടി പറയാതെ വയ്യ.
അമൃതെടുക്കാനാണ് പാലാഴി കടഞ്ഞത്;
കൂടെ വന്നതാണ് കാളകൂട വിഷം.
നിന്ന നില്‍പ്പില്‍ അതുമുഴുവനെടുത്ത് ഒറ്റവലി വലിച്ചതാണ് പരമശിവന്‍.
പതിവ്രതയായ പാര്‍വതി കഴുത്തില്‍ മുറുക്കി പിടിച്ചു;
ഉള്ളിലേക്കും പുറത്തേക്കും പോവാതെ
ആ കൊടും വിഷം ശിവന്റെ കണ്ഠത്തിലങ്ങനെ കിടന്നു.
നാട്ടുകാര്‍ പിന്നെയങ്ങനെ നീലകണ്ഠന്‍ എന്ന് വിളിച്ചുപോരുന്നു.
പ്രേംകുമാര്‍
ഒരു പത്തുകൊല്ലമായിക്കാണും,
ഇന്നത്തേക്കാൾ ചതുപ്പുനിലങ്ങളുണ്ടന്ന് കേരളത്തിൽ.
കുന്നംകുളം പോളിയിൽ അധ്യാപികയാണ് എന്റെ…Posted by Prem Kumar on Monday, 12 April 2021
Discussion about this post