കൊവിഡ് വ്യാപനം; ഊട്ടിയിലടക്കം നീലഗിരി ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തി

ഗൂഡല്ലൂര്‍: കൊവിഡ് വ്യാപനം ഉയരുന്ന പശ്ചാത്തലത്തില്‍ ഊട്ടി അടക്കം നീലഗിരി ജില്ലയിലെ പ്രധാന വിനോദ കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ജില്ലയിലേക്ക് പ്രവേശിക്കാന്‍ ടൂറിസ്റ്റുകള്‍ക്ക് ഇ പാസ് നിര്‍ബന്ധമാണ്.

ഊട്ടിയിലെ സസ്യോദ്യാനം, റോസ് ഗാര്‍ഡന്‍, ബോട്ട് ഹൗസ്, ദൊഡ്ഡബെഡ്ഡ മുനമ്പ്, കുന്നൂര്‍ സിംസ് പാര്‍ക്ക്, കോത്തഗിരി നെഹ്‌റു പാര്‍ക്ക് ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ 50 ശതമാനം ടൂറിസ്റ്റുകള്‍ക്ക് മാത്രമാണ് പ്രവേശനം നല്‍കുന്നത്.

ഊട്ടി ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ പുല്‍മൈതാനത്ത് പ്രവേശിക്കുന്നതിനും വിശ്രമിക്കുന്നതിനും വിലക്കുണ്ട്. ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ ഒരു മണിക്കൂര്‍ നേരം മാത്രമാണ് സമയം ചെലവഴിക്കാന്‍ അനുവദിക്കുക. കൊവിഡ് നിയന്ത്രണം പാലിക്കാത്തവര്‍ക്ക് 200 രൂപ പിഴ ചുമത്തും. ഉദ്യാനം സന്ദര്‍ശിക്കുന്നവരുടെ ശരീരോഷ്മാവും പരിശോധിക്കുന്നുണ്ട്.

കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വരുന്നവരെ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ ആരോഗ്യവകുപ്പ് പരിശോധിക്കുന്നുണ്ട്. അതേസമയം തമിഴ്‌നാട്ടില്‍ കൊവിഡ് രോഗവ്യാപനം ഉയര്‍ന്ന് വരികയാണ്.

Exit mobile version