മാംഗോ ജ്യൂസില്‍ ഒരു കോടിയുടെ സ്വര്‍ണം കടത്താന്‍ ശ്രമം: നെടുമ്പാശേരി വിമാനത്താവളത്തില്‍ കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. മാംഗോ ജ്യൂസില്‍ ദ്രാവക രൂപത്തില്‍ കടത്താന്‍ ശ്രമിച്ച ഒരു കോടിയോളം വില വരുന്ന രണ്ടര കിലോയോളം സ്വര്‍ണം പിടികൂടി.

ബോട്ടിലില്‍ നിറച്ച മാംഗോ ജ്യൂസില്‍ ദ്രാവക രൂപത്തില്‍ കലര്‍ത്തിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഫ്ളൈ ദുബായ് വിമാനത്തില്‍ ദുബായില്‍ നിന്ന് വന്ന കണ്ണൂര്‍ സ്വദേശിയായ യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.

ആറ് ബോട്ടിലുകളിലായാണ് സ്വര്‍ണം എത്തിച്ചത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ മൊയ്തീന്‍ നയനയുടെയും സൂപ്രണ്ടുമാരായ ഷീല, മീന റാം സിംഗ് എന്നിവരുടെ നേതൃത്വത്തിലുള്ള കസ്റ്റംസ് ടീമാണ് സ്വര്‍ണം പിടികൂടിയത്. ബോട്ടിലില്‍ നിറച്ച മാംഗോ ജ്യൂസില്‍ ദ്രാവക രൂപത്തില്‍ കലര്‍ത്തിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ആറു ബോട്ടിലുകളില്‍ ആയിട്ടാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

ഇന്ത്യയില്‍ തന്നെ ആദ്യത്തെതാണ് ഇത്തരത്തിലുള്ള സ്വര്‍ണ കടത്ത് രീതി എന്നു പറയപ്പെടുന്നു. ഈ വിധത്തില്‍ കൊണ്ടുവരുന്ന സ്വര്‍ണം കണ്ടെത്താന്‍ ഉള്ള സംവിധാനങ്ങളൊന്നും എയര്‍പോര്‍ട്ടില്‍ ഇല്ല ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടല്‍ നിന്ന് മാത്രമാണ് ഇത് കണ്ടെത്താന്‍ കഴിഞ്ഞത്. ഇയാളെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.

Exit mobile version