കണ്ണൂർ: തൊക്കിലങ്ങാടി കാനറ ബാങ്ക് ശാഖയിൽ തൂങ്ങി മരിച്ച നിലയിൽ ബാങ്ക് മാനേജരെ കണ്ടെത്തിയ സംഭവത്തിൽ ജോലി സമ്മർദ്ദവും തനിച്ചുള്ള ജീവിതത്തിന്റെ മടുപ്പുമെന്ന് ബന്ധുക്കൾ. സ്വപ്നയുടെ മരണത്തിന് പിന്നിൽ ജോലി സമ്മർദ്ദവുമുണ്ടെന്ന് സഹപ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു. പാലത്തുംകരയിലെ കാനറ ബാങ്ക് കൂത്തുപറമ്പ് ശാഖ മാനേജർ തൃശൂർ മണ്ണുത്തി സ്വദേശി കെഎസ് സ്വപ്നയെ വെള്ളിയാഴ്ചയാണ് ബാങ്കിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഒരുവർഷം മുൻപുള്ള ഭർത്താവിന്റെ വേർപാട് സ്വപ്നയെ മാനസികമായി തളർത്തിയിരുന്നു. ജോലിയുടെ സമ്മർദ്ദവും കൂടിയായതോടെ സ്വപ്ന ജീവനൊടുക്കാൻ തീരുമാനിക്കുകയായിരുന്നു എന്നാണ് ബന്ധുക്കളും സഹപ്രവർത്തകരും പറയുന്നത്.രണ്ട് മക്കളോടൊപ്പം നിർമലഗിരിയിൽ താമസിക്കുമ്പോൾ ഇടക്ക് സ്വപ്നയുടെ അമ്മ വീട്ടിൽ വന്ന് നിൽക്കുമായിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു.
സ്വപ്നയുടെ ആത്മഹത്യാ കുറിപ്പിൽ ആരെയും പേരെടുത്ത് കുറ്റപ്പെടുത്തുന്നില്ല. ബാങ്കിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ രാവിലെയാണ് സ്വപ്ന ബാങ്കിൽ എത്തിയതെന്ന് വ്യക്തമായിരുന്നു. തിങ്കളാഴ് രാവിലെ ബാങ്കിലെത്തിയ ജീവനക്കാരാണ് കോൺക്രീറ്റ് ഹുക്കിൽ ചുരിദാർ ഷാളിൽ തൂങ്ങിയ നിലയിൽ സ്വപ്നയെ ആദ്യമായി കണ്ടത്.
Discussion about this post