തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍, സംസ്ഥാനത്ത് പടരുന്നത് ജനിതക വ്യതിയാനം വന്ന വൈറസ് ആണോ എന്നറിയാന്‍ പരിശോധന തുടങ്ങി. ഡല്‍ഹി ആസ്ഥാനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്സ് ആന്റ് ഇന്റഗ്രേറ്റീവ് ബയോളജിയുമായി ചേര്‍ന്നാണ് പരിശോധന നടത്തുന്നത്.
പതിനാല് ജില്ലകളില്‍ നിന്നും ശേഖരിച്ച സാമ്പിളുകള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്സ് ആന്റ് ഇന്റഗ്രേറ്റീവ് ബയോളജിയിലേക്ക് അയച്ചു. അടുത്ത ആഴ്ചയോടെ ഫലം കിട്ടിയേക്കും. പ്രതിരോധ ശേഷിയെ മറികടക്കാന്‍ കഴിവുള്ള, ജനിതകമാറ്റങ്ങള്‍ സംഭവിച്ച 13 തരം കൊറോണ വകഭേദങ്ങള്‍ നേരത്തെ കേരളത്തില്‍ കണ്ടെത്തിയിരുന്നു.
ജനുവരിയില്‍ നടത്തിയ പരിശോധനയില്‍ കാസര്‍കോഡ്, കോഴിക്കോട്, വയനാട്, കോട്ടയം എന്നീ ജില്ലകളില്‍ 10 ശതമാനത്തിലേറെ പേരില്‍ വകഭേദം വന്ന എന്‍ 440കെ വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു. പ്രതിരോധശേഷിയെ മറികടക്കാന്‍ കഴിവുള്ളതരം വൈറസാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. കൊറോണ വൈറസ് വകഭേദങ്ങളായ K1,K2,K3 എന്നിവയുടെ സാന്നിധ്യവും സംസ്ഥാനത്തെ ചില ജില്ലകളില്‍ സ്ഥിരീകരിച്ചിരുന്നു.
അതേസമയം മഹാരാഷ്ട്രയിലെ രണ്ടാം തരംഗത്തില്‍ പരിശോധിക്കുന്ന നാല് രോഗികളില്‍ ഒരാള്‍ക്ക് ജനിതക മാറ്റം വന്ന വൈറസ് ആണ് രോഗ കാരണമാകുന്നത് എന്ന് കണ്ടെത്തിയിരുന്നു.
Discussion about this post