തിരുവനന്തപുരം: തമിഴ്‌നാട്ടില്‍ നിന്നുള്ള 30 യുവതികള്‍ ശബരിമല ദര്‍ശനത്തിനെത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മനിതി സംഘടനയിലെ അംഗങ്ങളുടെ നേതൃത്വത്തില്‍ 23നാണ് യുവതികള്‍ മല ചവിട്ടുന്നത്.
അയ്യപ്പ ദര്‍ശനത്തിന് വേണ്ടി സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് എല്ലാവിധ സുരക്ഷയും നല്‍കുമെന്ന് അറിയിച്ചതായി മനിതി കോ ഓര്‍ഡിനേറ്റിംഗ് കമ്മിറ്റി അംഗം അഡ്വ. സുശീല പറഞ്ഞു.
അയ്യപ്പനെ കാണണമെന്ന നീണ്ടകാലത്തെ ആഗ്രഹങ്ങള്‍ക്ക് ശേഷമാണ് ശബരിമലയിലേക്ക് വരുന്നത്. മാലയിട്ട് വ്രതമെടുത്തതിന് ശേഷം വീട്ടുകാരുടെ സമ്മതത്തോട് കൂടിയാണ് ദര്‍ശനത്തിനായി എത്തുന്നതെന്നും കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്നും സുശീല പറഞ്ഞു.
സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് മനിതി.