പാലക്കാട്: രണ്ടു കിലോ കഞ്ചാവുമായി യുവതിയെ എക്‌സൈസ് സംഘം പിടികൂടി. ബസ്സില്‍ തൃശ്ശൂരിലേക്ക് കടത്താന്‍ ശ്രമിക്കുകയായിരുന്ന കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി റാണിയാണ് പിടിയിലായത്.
നേരത്തെ 17 തവണ റാണി ഇതുപോലെ കഞ്ചാവ് കടത്തിയിട്ടുണ്ട്. ക്രിസ്മസ് പുതവത്സരം പ്രമാണിച്ച് ജില്ലയിലൂടെ വലിയതോതില്‍ കഞ്ചാവ് കടത്തലിന് സാധ്യതയുണ്ടെന്ന വിവരം ലഭിച്ചതിനാല്‍ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് എക്സൈസ്.
Discussion about this post