തിരുവനന്തപുരം: താന്‍ ആത്മഹത്യക്ക് ശ്രമിച്ചുവെന്ന പ്രചാരണം നിഷേധിച്ച് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്. ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്ന ഭീരുവല്ലആത്മഹത്യയില് അഭയം പ്രാപിക്കുന്ന ഭീരുവല്ല താന്‍. തന്റെ കുടുംബം തകര്‍ന്നെന്ന് വരെ പ്രചരിപ്പിക്കുകയാണ്. ഫേസ്ബുക്ക് വീഡിയോയില്‍ ശ്രീരാമകൃഷ്ണന് പറഞ്ഞു.
ഏത് അന്വേഷണ ഏജന്‍സിക്കു മുന്നിലും ഹാജരാകുമെന്ന് നേരത്തേ വ്യക്തമാക്കിയതാണ്. രക്തദാഹികള്‍ നടത്തുന്ന കുപ്രചരണങ്ങള്‍ക്കു മുന്നില്‍ തലകുനിക്കില്ലെന്നും വീഡിയോയില്‍ അദ്ദേഹം പറയുന്നു.
ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു എന്ന് വാര്‍ത്ത നല്കിയ ഓണ്‍ലൈന്‍ മാധ്യമ പ്രവര്ത്തകന് നികൃഷ്ട ജീവി എന്നും സ്പീക്കര്‍ വീഡിയോയില്‍ പറഞ്ഞു.
‘ഞാന്‍ ആത്മഹത്യക്ക് ശ്രമിച്ചുവെന്നും കുടുംബം തകര്‍ന്ന് പോയെന്ന രീതിയിലും നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ചില ആളുകള്‍ അത് ഏറ്റു പിടിച്ചു. ഞാനിവിടെ ഉണ്ടെന്ന് പറയേണ്ട രീതിയിലേക്ക് ചില മാധ്യമങ്ങളുടെ പ്രചാരണം എത്തിപ്പെട്ടു. കുപ്രചരണങ്ങളെ തള്ളിക്കളയുകയാണ്. ഒരു ഏജന്‍സിയേയും പേടിയില്ല. ആത്മഹത്യ ചെയ്യാന്‍ മാത്രം ഭീരു അല്ല. ഏത് അന്വേഷണ ഏജന്‍സിക്ക് മുന്നിലും കാര്യങ്ങള്‍ വ്യക്തമാക്കാമെന്ന് നേരത്തെ പറഞ്ഞിട്ടുണ്ടെന്നും ശ്രീരാമകൃഷ്ണന് വീഡിയോയിലൂടെ പ്രതികരിച്ചു.
Discussion about this post