കോഴിക്കോട്: കുറ്റ്യാടിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. ആര്‍എസ്എസ് പ്രവര്‍ത്തകനായ പൊയ്കയില്‍ ശ്രീജുവിന് ആക്രമണത്തില്‍ വെട്ടേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാറിലെത്തിയ സംഘമാണ് ആക്രമണത്തിന് പിന്നില്‍. ശബരിമല വിഷയത്തില്‍ ബിജെപി നടത്തിയ ഹര്‍ത്താല്‍ ദിനത്തില്‍ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനന്റെ മകനേയും മരുമകളേയും വാഹനം തടഞ്ഞ് ആക്രമിച്ച കേസിലെ പ്രതിയാണ് ശ്രീജു.
Discussion about this post