തിരുവനന്തപുരം: പ്രശസ്ത ഗായകന് ജാസി ഗിഫ്റ്റിന്റെ പിതാവ് അന്തരിച്ചു. ഗിഫ്റ്റ് ഇസ്രായേല്‍ ആണ് അന്തരിച്ചത്. 74 വയസായിരുന്നു. എറണാകുളത്ത് താമസിച്ചു വരികയായിരുന്നു. അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
പിന്നീട് അസുഖം മൂര്‍ച്ഛിച്ചതോടെ വിതുരയിലെ വീട്ടിലേക്ക് മാറ്റുകയായിരുന്നു. സംസ്കാരം ശനിയാഴ്ച കവടിയാര്‍ സാല്‍വേഷന്‍ ആര്‍മി സെമിത്തേരിയില്‍ നടത്തും. കേരളാ സര്‍വകലാശാല അസിസ്റ്റന്റ് രജിസ്ട്രാര്‍ ആയിരുന്നു. ഭാര്യ: രാജമ്മ, മകള്‍: പരേതയായ ജിസി ഗിഫ്റ്റ്.
Discussion about this post