തിരുവനന്തപുരം: പോത്തന്‍കോട് ഇതരസംസ്ഥാന തൊഴിലാളി ഭാര്യയേയും മകനേയും വെട്ടി പരിക്കേല്‍പ്പിച്ചു. ഛത്തീസ്ഗഡ് സ്വദേശിയായ കുശാല്‍ സിംഗ് മറാബിയാണ് ഭാര്യ സീതാഭായിയേയും മകന് അരുണ്‍ സിംഗിനേയും വെട്ടിയത്. ഇന്ന് രാവിലെ പോത്തന്‍കോട് പൂലന്തറയില് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലായിരുന്നു സംഭവം.
ഗുരുതരാവസ്ഥയിലുള്ള ഭാര്യയും ആറ് വയസ്സുള്ള മകനും മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കുടുംബ വഴക്കാണ് കൊലപാതക ശ്രമത്തിന് കാരണം.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോത്തന്‍കോട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. തെങ്ങുകയറ്റ തൊഴിലിനായി അടുത്ത കാലത്താണ് ഇവര്‍ കേരളത്തിലെത്തിയത്.
Discussion about this post