കൂത്തുപറമ്പ്: കണ്ണൂർ കൂത്തുപറമ്പ് തൊക്കിലങ്ങാടിയിൽ ബാങ്കിനകത്ത് മാനേജർ മരിച്ചനിലയിൽ. ബാങ്ക് മാനേജറെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
കാനറ ബാങ്ക് തൊക്കിലങ്ങാടി ശാഖയിലെ മാനേജരായ തൃശൂർ സ്വദേശിനി കെഎസ്. സ്വപ്നയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
വ്യാഴാഴ്ച രാവിലെ ബാങ്കിൽ എത്തിയ സഹപ്രവർത്തകരാണ് സ്വപ്ന തൂങ്ങി മരിച്ചത് കണ്ടെത്തിയത്. മൃതദേഹം കൂത്തുപറമ്പ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം അരംഭിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)