കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി ഇറക്കി. കോഴിക്കോട്-കുവൈത്ത് വിമാനമാണ് പറന്നുയര്‍ന്ന ഉടനെ അപായ മണി മുഴങ്ങിയതിനെ തുടര്‍ന്ന് തിരിച്ചിറക്കിയത്.
രാവിലെ 8.37ന് പുറപ്പെട്ട വിമാനം 9.11നാണ് തിരിച്ചിറക്കിയത്. ഇതിലുണ്ടായിരുന്ന 17 യാത്രക്കാരും 6 ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു
കാര്‍ഗോ വിഭാഗത്തില്‍ നിന്ന് അടിയന്തര സ്വഭാവമുള്ള അപകട സിഗ്നല്‍ ലഭിച്ചതിനെ തുടര്‍ന്നാണ് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്. വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തുന്നതിന് മുന്നോടിയായി വിമാനത്താവളത്തില്‍ ജാഗ്രതാ പ്രഖ്യാപിച്ചിരുന്നു.
അപായമണി മുഴങ്ങിയത് കൊണ്ടാണ് വിമാനം തിരിച്ചിറക്കിയതെന്നാണ് വിമാനത്താവള അധികൃതര്‍ അറിയിക്കുന്നത്. പരിശോധനയ്ക്ക് ശേഷം മറ്റ് പ്രശ്നങ്ങളൊന്നുമില്ലെങ്കില്‍ യാത്ര തുടരുമെന്നും അധികൃതര്‍ അറിയിച്ചു. സാങ്കേതിക തകരാറുകള്‍ പരിഹരിച്ചതിന് ശേഷമായിരിക്കും വിമാനം പുറപ്പെടുക.
An Air India Express flight made an emergency landing at Kozhikode, Kerala following fire warning in Cargo compartment. pic.twitter.com/1kqcR3YNio
— ANI (@ANI) April 9, 2021
Discussion about this post