ചെന്നൈ: നിറം ആകെ മാറിയതില്‍ പരിഭവം പറഞ്ഞ് ബിജെപി സ്ഥാനാര്‍ത്ഥിയും നടനുമായ കൃഷ്ണകുമാര്‍. ഫേസ്ബുക്കിലൂടെയാണ് പരിഭവം കുറിക്കുന്നത്. സ്ഥാനാര്‍ത്ഥി പട്ടിക വന്ന മാര്‍ച്ച് 14 മുതല്‍ ഇലക്ഷന് നടന്ന ഏപ്രില്‍ 6 വരെ കടന്നു പോയത് അറിഞ്ഞില്ല.. അത്ര വേഗത്തില്‍ ആണ് ദിവസങ്ങള്‍ കടന്നു പോയത്. വൈകുന്നേരം 6.30നു പഴവങ്ങാടിയില്‍ നിന്നും ഓപ്പണ്‍ ജീപ്പില്‍ കേറിയത് മുതല്‍ ജനങ്ങളുടെ കൂടെ ആയിരുന്നു.
രാവിലെ 7 മുതല്‍ രാത്രി 10 വരെ. അതിനു ശേഷം സോഷ്യല്‍ മീഡിയ വിഡിയോസും, ഫോട്ടോ ഷൂട്ടും. പലദിവസങ്ങളിലും വെളുപ്പിനെ 2 മണിവരെ. ഒരിക്കലും ക്ഷീണം തോന്നിയില്ല, ശാരീരിക പ്രശ്നങ്ങളും.. ദൈവത്തിനു നന്ദി. എത്രയും ആനന്ദത്തോടെ അടുത്തിടെ ഒരു ജോലിയും ചെയ്തിട്ടില്ല . ജനങ്ങള്‍ നല്കിയ സ്വീകരണവും, സ്നേഹവും എനിക്ക് തന്ന ഊര്‍ജം അത്രക്കായിരുന്നു.
കഴിഞ്ഞ 20 ദിവസത്തോളം വെയിലത്തായിരുന്നത് കൊണ്ടാകാം എന്റെ നിറം ആകെ മാറി.. ഇലക്ഷന് കഴിഞ്ഞു മക്കളോടൊപ്പം ഇരുന്നു സംസാരിച്ചപ്പോള്‍ അവര്‍ പറഞ്ഞു അച്ഛന്റെ കളര്‍ ആകെ മാറി. ‘വാനില അച്ഛന് ഇപ്പോള്‍ ചോക്ലേറ്റ് അച്ഛന് ആയെന്നും കൃഷ്ണകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
സ്ഥാനാർഥി പട്ടിക വന്ന മാർച്ച് 14 മുതൽ ഇലക്ഷൻ നടന്ന ഏപ്രിൽ 6 വരെ കടന്നു പോയത് അറിഞ്ഞില്ല.. അത്ര വേഗത്തിൽ ആണ് ദിവസങ്ങൾ കടന്നു പോയത്. വൈകുന്നേരം 6.30നു പഴവങ്ങാടിയിൽ നിന്നും ഓപ്പൺ ജീപ്പിൽ കേറിയത് മുതൽ ജനങ്ങളുടെ കൂടെ ആയിരുന്നു. രാവിലെ 7 മുതൽ രാത്രി 10 വരെ. അതിനു ശേഷം സോഷ്യൽ മീഡിയ വിഡിയോസും, ഫോട്ടോ ഷൂട്ടും. പലദിവസങ്ങളിലും വെളുപ്പിനെ 2 മണിവരെ. ഒരിക്കലും ക്ഷീണം തോന്നിയില്ല, ശാരീരിക പ്രശ്നങ്ങളും.. ദൈവത്തിനു നന്ദി. എത്രയും ആനന്ദത്തോടെ അടുത്തിടെ ഒരു ജോലിയും ചെയ്തിട്ടില്ല . ജനങ്ങൾ നൽകിയ സ്വീകരണവും, സ്നേഹവും എനിക്ക് തന്ന ഊർജം അത്രക്കായിരുന്നു. കഴിഞ്ഞ 20 ദിവസത്തോളം വെയിലത്തായിരുന്നത് കൊണ്ടാകാം എന്റെ നിറം ആകെ മാറി.. ഇലക്ഷൻ കഴിഞ്ഞു മക്കളോടൊപ്പം ഇരുന്നു സംസാരിച്ചപ്പോൾ അവർ പറഞ്ഞു അച്ഛന്റെ കളർ ആകെ മാറി. “വാനില അച്ഛൻ ഇപ്പോൾ ചോക്ലേറ്റ് അച്ഛൻ ആയെന്നു “.. ❤🤣❤
Discussion about this post