പാലക്കാട്: ജില്ലയില്‍ എംഎല്‍എ ഓഫീസിന് വീട് കണ്ടെത്തിയതിന് പിന്നാലെ ജയത്തിന്റെ ഭൂരിപക്ഷവും പ്രവചിച്ച് ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്‍. 10000 വോട്ടിന്റെ ഭൂരിപക്ഷമാണ് പ്രതീക്ഷിക്കുന്നത് മെട്രോമാന്‍ ശ്രീധരന്‍ പറയുന്നു. ഇത് വെറുതെ പറയുന്നതല്ല, ബൂത്തുകളില്‍ നടത്തിയ കണക്കെടുപ്പില്‍ നിന്നും ബിജെപി കണക്കാക്കുന്ന ഭൂരിപക്ഷമാണെന്നും ശ്രീധരന്‍ വ്യക്തമാക്കുന്നു.
തന്റെ സ്ഥാനാര്‍ത്ഥിത്വം ബിജെപിക്ക് ജനങ്ങളില്‍ വലിയ സ്വീകാര്യത ഉണ്ടാക്കിയെന്നും ശ്രീധരന്‍ അവകാശപ്പെടുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പേ എംഎല്‍എ ഓഫീസിന് കെട്ടിടം കണ്ടെത്തിയത് ഇതേ ആത്മവിശ്വാസത്തിന്റെ ബലത്തിലാണെന്നും മെട്രോമാന്‍ പറയുന്നു.
ഇ ശ്രീധരന്റെ വാക്കുകള്‍;
‘ തെരഞ്ഞെടുപ്പ് ഫലത്തെകുറിച്ച് അത്രമേല്‍ ആത്മവിശ്വാസം ഉണ്ട്. പാലക്കാട് ടൗണില്‍ ഹെഡ്പോസ്റ്റോഫീസിനടുത്ത് നല്ലൊരു വീട് കണ്ടപ്പോള്‍ ഓഫീസാക്കി മാറ്റാമെന്ന് തോന്നി. മറ്റാര്‍ക്കും കൈമാറരുതെന്ന് പറഞ്ഞുറപ്പിച്ചു. വാടക ഉള്‍പ്പെടെ മറ്റ് കാര്യങ്ങളൊന്നും തീരുമാനിച്ചിട്ടില്ല. പാര്‍ട്ടിയല്ല, ഞാനാണ് അത് ചെയ്തത്. പാലക്കാട് ഉള്ളപ്പോള്‍ എനിക്ക് താമസിക്കാന്‍ കൂടി സൗകര്യമുള്ളതാണ് കണ്ടുവെച്ച വീട്.
Discussion about this post