കായംകുളം: കായംകുളത്ത് ബിജെപി-യുഡിഎഫ് ഡീല്‍ നടന്നതിന്റെ കൂടുതല്‍ തെളിവ് പുറത്ത്. ബിജെപിയുടെ വാട്സ് അപ്പ് ഗ്രൂപ്പായ കാവിപ്പട, പുതുപ്പള്ളി എന്നിവയിലാണ് വോട്ടുകള്‍ യുഡിഎഫ് സ്ഥാനാര്‍ഥി അരിത ബാബുവിന് മറിച്ച് നല്കാന് നിര്‍ദേശം നല്‍കിയത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിച്ചതിന് പ്രത്യുപകാരമായാണ് വോട്ട് മറിക്കല്‍. ദേവികുളങ്ങര, കണ്ടല്ലൂര്‍, കൃഷ്ണപുരം പഞ്ചായത്തുകളിലടക്കം ബിജെപി വോട്ടുകള്‍ യുഡിഎഫിന് മറിച്ച് നല്കി.
തെരഞ്ഞെടുപ്പ് ദിവസം മിക്ക ബൂത്തുകളിലും ബിജെപി നിര്‍ജീവമായിരുന്നു. ബൂത്തില്‍ ബിജെപി ഏജന്റുമാര്‍ പോലും ഇല്ലായിരുന്നു. ബിജെപി സ്വാധീന പ്രദേശങ്ങളില്‍ പോലും എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ പ്രചാരണം ഉണ്ടായിരുന്നില്ല.
Discussion about this post