തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കോവിഡ് നിയന്ത്രണം കൂടുതല്‍ കടുപ്പിക്കുന്നു. വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് പോലീസ് പരിശോധന ശക്തമാക്കുകയും ചെയ്യും. ചീഫ് സെക്രട്ടറി വിളിച്ച കോര്‍ കമ്മറ്റി യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തും കോവിഡ് രണ്ടാം തരംഗം തുടങ്ങുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന ശക്തമാക്കുന്നത്.
ചീഫ് സെക്രട്ടറി വിളിച്ച കോര്‍ കമ്മറ്റി യോഗത്തിലായിരുന്നു തീരുമാനം. കഴിഞ്ഞ കുറെ ദിവസങ്ങളായി പ്രതിദിന കോവിഡ് കണക്കുകളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും സംസ്ഥാനത്ത് വര്‍ധിച്ചു വരികയാണ്. തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിലും മറ്റും കോവിഡ് മാനദണ്ഡങ്ങള്‍ ഭൂരിഭാഗവും പാലിച്ചിട്ടുണ്ടായിരുന്നില്ല. വരും ദിവസളില്‍ രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
മാസ്ക്, സാമൂഹിക അകലം തുടങ്ങിയ നിലവില്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കാനാണ് പോലീസ് പരിശോധന നടത്തും. നടപടിയെടുക്കാന്‍ സെക്ടറല്‍ മസിട്രേറ്റുമാരെയും നിയമിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാനാണ് സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ക്ക് നിര്‍ദേശം നല്‍കിയത്. ആര്‍ടിപിസിആര്‍ ടെസ്റ്റ് വ്യാപമാക്കാനും കൂടുതല്‍ പേര്‍ക്ക് വാക്സിനേഷന് നല്‍കാനും തീരുമാനമായിട്ടുണ്ട്.
Discussion about this post