തിരുവനന്തപുരം: മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍ ജയിച്ചാല്‍ ഉത്തരവാദി പിണറായി വിജയനാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിവി രമേശന്‍ അതീവ ദുര്‍ബലനാണ്.
വിവി രമേശന്‍ ആര്‍എസ്എസുമായി അടുത്ത ബന്ധമുള്ളയാളാണ്. സിപിഎം-ബിജെപി പാലമായി പ്രവര്‍ത്തിക്കുന്നയാളാണ് അദ്ദേഹം. മണ്ഡലത്തിലെ സിപിഎം പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പിലുടനീളം നിര്‍ജീവമായിരുന്നു.
മുറിവേറ്റ നരിയെപ്പോലെയാണ് സാധാരണയായി കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് രംഗത്തുണ്ടാവുക. എന്നാല്‍ ഇത്തവണ ഇതൊന്നുമില്ല. ഒരു വഴിപാട് പോലെയാണ് അവരെ തിരഞ്ഞെടുപ്പ് രംഗത്ത് കണ്ടതെന്നും മുല്ലപ്പള്ളി ആരോപിച്ചു.
കെ സുരേന്ദ്രന്‍ നിയമസഭയില്‍ വരാന്‍ പാടില്ല, എന്തുവിലകൊടുത്തും അതിനെ ചെറുക്കാനാണ് ഞങ്ങള്‍ ശ്രമിച്ചത്. യുഡിഎഫിന്റെ അവസാന വോട്ടറെയും പോള്‍ ചെയ്യിപ്പിച്ചു. മുസ്ലിംലീഗ് ഊര്‍ജിതമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. എന്നാല്‍ സിപിഎം വോട്ട് ബിജെപിക്ക് കൊടുത്താല്‍ എന്തുചെയ്യുമെന്നും മുല്ലപ്പള്ളി ചോദിച്ചു.
സുരേന്ദ്രന്‍ ജയിച്ചാല്‍ ആദ്യത്തെ ഉത്തരവാദി പിണറായി വിജയനാണ്. അദ്ദേഹമാണ് ഈ ധാരണയുടെ സൂത്രധാരന്നെും അത് കണ്ണൂരിലെ നേതാക്കന്മാര്‍ക്ക് അറിയാമെന്നും മുല്ലപ്പള്ളി പറഞ്ഞു. എന്നാല്‍ നേമത്ത് കോണ്‍ഗ്രസിന് ആശങ്കകളില്ലെന്നും കെ മുരളീധരന്‍ ജയിക്കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.