കണ്ണൂര്‍: കണ്ണൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം രാഷ്ട്രീയക്കൊലയെന്ന്
പോലീസ്. സംഭവത്തില്‍ പോലീസ് കേസെടുത്തു. 11 പ്രതികളെ തിരിച്ചറിഞ്ഞെന്ന് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര് ഇളങ്കോ പറഞ്ഞു.
ആക്രമണം നടത്തിയത് പത്തിലധികം പേരടങ്ങിയ സംഘമാണ്. കൊലപാതകത്തില്‍ ഗൂഡാലോചനയുണ്ടോ എന്ന് അന്വേഷിക്കണം. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കുമെന്നും ആര് ഇളങ്കോ അറിയിച്ചു.
ചൊക്ലി പുല്ലൂക്കര സ്വദേശി മന്‍സൂര്‍ (22) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെയുണ്ടായ സംഘര്‍ഷത്തില്‍ വെട്ടേറ്റ മന്സൂറ് ഇന്ന് രാവിലെയാണ് മരിച്ചത്. ഇയാളുടെ സഹോദരന് മുഹ്സിനും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.
അതേസമയം, സംഘര്‍ഷവുമായി ബന്ധപ്പെട്ട് മന്‍സൂറിന്റെ അയല്‍വാസി ഷിനോസിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
Discussion about this post